വിദ്വേഷ പ്രസംഗം; മൂന്ന് വർഷത്തിനിടെ നൂറിലധികം കേസുകൾ, കൂടുതലും ബെംഗളൂരുവിൽ

ബെംഗളൂരു: സംസ്ഥാനത്ത് മൂന്ന് വർഷത്തിനിടെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകൾ. സംസ്ഥാന പോലീസ് ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
2020 ജനുവരി മുതൽ 2023 ജനുവരി വരെ കുറഞ്ഞത് 105 വിദ്വേഷ പ്രസംഗ കേസുകളെങ്കിലും കർണാടകയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, ഇത്തരം കേസുകളിൽ 52 ശതമാനത്തിലധികം ബെംഗളൂരുവിൽ നിന്നാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംസ്ഥാനത്തെ ക്രമസമാധാനത്തിനു ഭീഷണിയായ വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കർശന നടപടികളാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്ന് ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. ഇത്തരം കേസുകളിൽ പ്രതികൾക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുകയും അന്തിമ റിപ്പോർട്ടുകൾ കോടതികളിൽ സമർപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളെക്കുറിച്ച് പരാതികൾ ലഭിച്ചാൽ ഉചിതമായ നടപടിയെടുക്കാൻ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.
കണക്കുകൾ പ്രകാരം, 2022-ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 105 കേസുകളിൽ 55 എണ്ണവും ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ബെംഗളൂരു കഴിഞ്ഞാൽ ബീദർ, കലബുർഗി, ശിവമോഗ, ഹാവേരി എന്നിവിടങ്ങളിലാണ് കേസുകളുള്ളത്. മറ്റ് ജില്ലകളിൽ ഒറ്റ അക്ക കേസുകൾ മാത്രമാണുള്ളത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
