കർണാടകയുടെ സംഭാവനകളില്ലാതെ ഇന്ത്യയിലെ സംസ്കാരം അപൂർണമെന്ന് പ്രധാനമന്ത്രി

ബെംഗളൂരു: കർണാടകയുടെ സംഭാവനകളില്ലാതെ ഇന്ത്യയുടെ സ്വത്വവും സംസ്‌കാരവും അഭിലാഷങ്ങളും പൂർണമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ഭാഗമായി ഡൽഹി-കർണാടക സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് കർണാടകയുടെ മണ്ണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. കർണാടകയുടെ സംസ്ഥാന ഗാനം ഇന്ത്യയുടെ നാഗരികതയെയും അതിന് കർണാടകയുടെ സംഭാവനയെയും പ്രകീർത്തിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയ്ക്ക് ക്ലാസിക്കൽ, ജനപദ കലകളുടെ സമ്പന്നമായ പൈതൃകം ഉണ്ടെന്നും കർണാടകയുടെ സമ്പന്നമായ സംസ്കാരം, ഭരതനാട്യം മുതൽ യക്ഷഗാനം വരെ ജനങ്ങളിൽ സന്തോഷവും അഭിമാനവും നിറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാരമ്പര്യത്താലും നിരവധി അനുഷ്ഠാന കലകളാലും കർണാടക സമ്പന്നമാണ്. ഈ കലാരൂപങ്ങളെ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അവയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകും. കർണാടകയുടെ വികസനമാണ് കേന്ദ്രത്തിന്റെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. കർണാടകത്തിന്റെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
