കെജിഎഫ് താരം അനന്ദ് ഉടൻ ബിജെപിയിലേക്ക്

ബെംഗളൂരു: കെജിഎഫ് സിനിമയിലെ താരം അനന്ദ് നാഗ് ബിജെപിയിലേക്ക്. മുൻ മന്ത്രിയും എംഎൽഎയും ആയിരുന്ന അനന്ദ് നേരത്ത ജെഡിഎസ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ജെ.എച്ച് പട്ടേൽ സർക്കാരിൽ എം.എൽ.സി, എം.എൽ.എ, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു നഗരവികസന മന്ത്രിയുമായിരുന്നു. 2004 ൽ ജനാതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയോടായിരുന്നു അനന്ദ് നാഗ് മത്സരിച്ചത്.
200 ലധികം കന്നഡ സിനിമകളും ഹിന്ദി, തെലുങ്ക്, മറാത്തി, മലയാളം, ഇംഗ്ലീഷ് സിനിമകളും ഉൾപ്പെടെ 300 ലധികം ചിത്രങ്ങളിൽ നാഗ് അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലും സമാന്തര സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യമായിരുന്നു അനന്ദ്. അനന്ദിന്റെ ബിജെപി പ്രവേശനം വലിയ അമ്പരപ്പോടെയാണ് ജനം ഉറ്റുനോക്കപ്പെടുന്നത്. അതേസമയം ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അനന്ത് മത്സരിച്ചേക്കില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അനന്ദ് സ്റ്റാർ കാമ്പെയ്നറായേക്കുമെന്നും സൂചനയുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.