ലഹരി ഉപയോഗം; മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ 42 വിദ്യാർഥികൾക്ക് സസ്പെൻഷൻ

ബെംഗളൂരു: ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് ഉഡുപ്പി ജില്ലയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് 42 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.
2022 സെപ്‌റ്റംബർ മുതൽ വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നതായി ഉഡുപ്പി പോലീസ് മാനേജ്‌മെന്റിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
സസ്പെൻഡ് ചെയ്യപ്പെട്ട ഏതാനും വിദ്യാർഥികൾക്ക് ലഹരി കടത്തുമായും ബന്ധമുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉഡുപ്പി പോലീസ് അറിയിച്ചു
സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കളുമായി സംസാരിക്കുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും സസ്പെൻഷൻ ഒരു മാസത്തേക്ക് തുടരുമെന്നും മണിപ്പാൽ മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഉഡുപ്പി എസ്പി ഹകെ അക്ഷയ് മച്ചിന്ദ്ര പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർഥികളെ കോളേജിന്റെ സ്റ്റുഡന്റ് കൗൺസിലർമാരുടെ അടുത്തേക്ക് റഫർ ചെയ്യുന്നതായും സ്ഥാപനം അറിയിച്ചു. കഴിഞ്ഞയാഴ്ച ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് വിൽപന നടത്തിയ ഇഖ്ബാൽ ഷെയ്ഖ് (32) എന്നയാൾ മണിപ്പാൽ മേഖലയിൽ പിടിയിലായിരുന്നു. മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ പക്കൽ നിന്ന് 36 ഗ്രാം കഞ്ചാവ്, പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.36 ഗ്രാം എംഡിഎംഎ, മൊബൈൽ ഫോൺ, വൈഫൈ റൂട്ടർ, പണം എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം ഏകദേശം 44,700 രൂപ ആയിരുന്നു. ഇയാളിൽ നിന്നുമാണ് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ലഹരികച്ചവടത്തിൽ ഉൾപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ മലയാളി വിദ്യാർഥികളും ഉണ്ടെന്നാണ് സൂചന. സംഭവത്തിൽ മണിപ്പാൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
