കർണാടക തിരഞ്ഞെടുപ്പിൽ നടൻ ഉപേന്ദ്രയുടെ പാർട്ടിയും മത്സരിക്കും

ബെംഗളൂരു: ഇത്തവണത്തെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഉപേന്ദ്രയുടെ പാര്‍ട്ടിയും മത്സരിക്കും. ഉപേന്ദ്രയുടെ ഉത്തമ പ്രജാകീയ പാര്‍ട്ടിക്ക് ഓട്ടോ റിക്ഷ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ച കാര്യം നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
നേരത്തെ കെപിജെപി എന്ന പാര്‍ട്ടിയില്‍ അംഗമായിരുന്നു ഉപേന്ദ്ര എന്ന ഉപേന്ദ്ര റാവു. മറ്റു നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ശേഷം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉത്തമ പ്രജാകീയ പാര്‍ട്ടി മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്.
ഇതുവരെ ഔദ്യോഗിക ചിഹ്നം ഉപേന്ദ്രയുടെ പാര്‍ട്ടിക്കുണ്ടായിരുന്നില്ല. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ചിഹ്നത്തിലാകും പാര്‍ട്ടി ജനവിധി തേടുക. ആന്ധ്രയിലും തെലങ്കാനയിലും ഒഴിച്ച് മറ്റുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഓട്ടോ റിക്ഷ ചിഹ്നമാണ് പാര്‍ട്ടിക്കുണ്ടാകുക എന്ന് ഉപേന്ദ്ര പറഞ്ഞു.
2017ലാണ് ഉപേന്ദ്ര കെപിജെപി വിട്ടത്. തൊട്ടടുത്ത വര്‍ഷം അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. ജനങ്ങളോട് ഉത്തരവാദിത്തവും കടപ്പാടുമുള്ളതും സുതാര്യവുമായ ഭരണം എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം.
കന്നഡയിലെ ജനപ്രിയ താരമാണ് ഉപേന്ദ്ര. സിനിമാ നിര്‍മാതാവ്, സംവിധായകന്‍, നടന്‍ എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിരുന്നു. തെലുഗ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
1992ല്‍ ഇറങ്ങിയ തരളി നന്‍ മഗ ആണ് ആദ്യ സിനിമ. സൂപ്പര്‍ സ്റ്റാര്‍, കുതുമ്പ, ഗോകര്‍ണ, ഐശ്വര്യ, സൂപ്പര്‍, ഗോഡ് ഫാദര്‍, കല്‍പ്പന, ഉപ്പി 2 തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ഭാഗമായിരുന്നു ഉപേന്ദ്ര.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
