മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ കൂടുതല്‍ അശ്ലീല ചാറ്റുകള്‍ പുറത്ത്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ ഉന്നതരുടെ പങ്ക് വെളിവായേക്കുമെന്ന് സൂചന. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ നാളെ അദ്ദേഹം ഹാജരാകുമാേ എന്ന കാര്യം വ്യക്തമല്ല. അതിനിടെ സി എം രവീന്ദന്‍ സ്വപ്ന സുരേഷിന് അയച്ചതെന്ന് കരുതുന്ന അശ്ലീലച്ചുവയുള്ള സ്വകാര്യ ചാറ്റുകളും പുറത്തുവന്നു .
2018 നവംബര്‍ ആറിന് നടത്തിയ ചാറ്റ് ആണ് പുറത്തുവന്നത്. ‘മദ്യപിക്കാറുണ്ടോ’ എന്ന രവീന്ദ്രന്‍റെ ചോദ്യത്തോടെയാണ് ചാറ്റ് തുടങ്ങുന്നത്. ‘അതെ’ എന്നാണ് സ്വപ്നയുടെ മറുപടി. ‘എനിക്കും വേണം’ എന്ന് രവീന്ദ്രന്‍ ഇംഗ്ലീഷില്‍ കുറിക്കുന്നു. തിരിച്ച്, ‘താങ്കള്‍ കുടിക്കാറുണ്ടോ’ എന്ന് സ്വപ്നയുടെ ചോദ്യം. ‘അതെ’ എന്ന് രവീന്ദ്രന്‍റെ മറുപടി. മദ്യപാനത്തെക്കുറിച്ച ആശയവിനിമയം പിന്നീട് പാലാണ് കുടിക്കാനിഷ്ടമുള്ളതെന്നതടക്കമുള്ള അശ്ലീലത ധ്വനിക്കുന്ന രീതിയിലേക്ക് കടക്കുന്നുണ്ട്.
രവീന്ദ്രന്റെ നിലവിട്ട ചാറ്റുകളെ സ്വപ്ന പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് മറുപടി ചാറ്റുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്ന ചാറ്റുകളാണിതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
