സ്വിഗിയും ഡൈൻഔട്ടും കൈകോർക്കുന്നു; 24 നഗരങ്ങളിൽ സേവനം ലഭ്യമാക്കും

ജനപ്രിയ ഓൺലൈൻ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സ്വിഗിയും ഡൈൻഔട്ടും കൈകോർക്കുന്നു. സ്വിഗി പ്ലാറ്റ്‌ഫോമിൽ ഡൈനൗട്ട് ഓഫറുകളുമായി സംയോജനം പ്രഖ്യാപിച്ചു.
ഇത് സ്വിഗിയുടെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. ഈ സംയോജനം ദശലക്ഷക്കണക്കിന് സ്വിഗി ഉപയോക്താക്കൾക്ക് പതിനായിരക്കണക്കിന് ഡൈനിംഗ്-ഔട്ട് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കും. 24 നഗരങ്ങളിലായി 18,000 ലധികം റെസ്റ്റോറന്റുകളിൽ നിന്നുള്ള കിഴിവുകൾ നേടാനും ഡൈൻ ഔട്ട് സൗകര്യത്തിലൂടെ സാധിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ നേടാനും, ഡൈൻ ഔട്ട് റെസ്റ്റോറന്റുകളിലെ ഓരോ ഇടപാടിനും ശരാശരി 600 രൂപ ലാഭിക്കാനും കഴിയും.
ഡൈൻ ഔട്ട് ഒരു ഓൺലൈൻ ടേബിൾ ബുക്കിംഗ് പ്ലാറ്റ്‌ഫോമാണ്. അത് ഉപയോക്താക്കൾക്ക് സമീപമുള്ള ഏറ്റവും മികച്ചതും അനുയോജ്യമായതുമായ റെസ്റ്റോറന്റുകൾ കണ്ടെത്തുന്നതിനും റിസർവേഷനുകൾ എളുപ്പത്തിൽ ബുക്കുചെയ്യുന്നതിനും അവരെ സഹായിക്കുന്ന ആപ്പ് ആണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, മറ്റു യുപിഐ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഡൈൻ ഔട്ട് പേയിൽ ഇടപാടുകൾ നടത്താനുള്ള സൗകര്യമുണ്ട്.
ആദ്യഘട്ടത്തിൽ, ഡൽഹി എൻസിആർ, മുംബൈ, ബെംഗളൂരു, പൂനെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത, ചണ്ഡീഗഡ്, ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ, ലുധിയാന, നാഗ്പൂർ, ഗോവ, കൊച്ചി, സൂറത്ത്, ആഗ്ര, ഉദയ്പൂർ, വഡോദര തുടങ്ങി 24 നഗരങ്ങളിൽ ഈ സേവനം ലഭ്യമാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
