അന്തരിച്ച നടൻ വിവേക് വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ഇന്ത്യൻ 2വിലെ സീനുകൾ ഒഴിവാക്കില്ല

തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്മാരിൽ ഒരാളായിരുന്നു അന്തരിച്ച വിവേക്. 2021 ഏപ്രിലിൽ ഉണ്ടായ വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമലോകത്തിന് ഞെട്ടലുണ്ടാക്കുന്ന ഒന്നായിരുന്നു.
ഹൃദയാഘാതം ആയിരുന്നു മരണകാരണം. നിരവധി സിനിമകൾ പാതിയിൽ നിർത്തിയാണ് വിവേക് യാത്രയായത്. അതിൽ ഒന്ന് ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു.
കമൽഹാസനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിട്ടത് നടന്റെ സ്വപ്ന നിമിഷമായിരുന്നുവെങ്കിലും ഇന്ത്യൻ 2വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് കഴിഞ്ഞിരുന്നില്ല.
അതിനാൽ ഇന്ത്യൻ 2വിലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ എത്തിയിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയോ ഇല്ല എന്ന വാർത്തയാണ് ഇപ്പോഴെത്തുന്നത്.
അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളിൽ ഒരിക്കൽ കൂടി കാണാൻ വിവേകിന്റെ ആരാധകർക്ക് കഴിയും. വിവേകിന്റെ ഭാഗങ്ങളിൽ ആരായിരിക്കും ഡബ്ബ് ചെയ്യുന്നത് എന്നത് വ്യക്തമല്ല. ഇന്ത്യൻ 2വിന് ഏകദേശം 6 വില്ലന്മാരുണ്ടാകും എന്നാണ് റിപ്പോർട്ട്. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ധനുഷ്കോടിയിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇന്ത്യന്‍ 2വില്‍ കമല്‍ഹാസന്‍ സേനാപതിയായും അച്ഛനായും എത്തുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹന്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു അച്ഛനെയും മകനെയും കുറിച്ചുള്ളതാണെന്നും പ്രീക്വല്‍ ചിത്രമായെത്തുന്ന രണ്ടാം ഭാഗത്തില്‍ സേനാപതിയാണ് മകന്റെ വേഷത്തിലെത്തുന്നതെന്നും തിരക്കഥാകൃത്ത് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ 2. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.