നാഗർഹോളെ വനത്തിലൂടെ സഞ്ചരിക്കുന്ന വാഹനം ഇടയ്ക്ക് നിർത്തിയിട്ടാൽ ഇനി പിഴ ചുമത്തും

ബെംഗളൂരു: നാഗർഹോളെ ദേശീയോദ്യാനവും കടുവസങ്കേതവും ഉൾപ്പെട്ട വനത്തിലൂടെ കടന്നുപോകുന്ന മൈസൂരു-ഗോണിക്കുപ്പ പാതയിൽ വാഹനം നിർത്തിയാൽ 500 രൂപ മുതൽ 1,000 രൂപ വരെ പിഴയീടാക്കാൻ തീരുമാനം. ഇതുവഴി വാഹനത്തിലൂടെ സഞ്ചരിക്കുന്നവർ ഇടയ്ക്ക് വാഹനം നിർത്തി ഭക്ഷണംകഴിച്ച ശേഷം അവശിഷ്ടങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നത് പതിവായതോടെയാണ് നടപടി. നിലവിൽ വനത്തിനുള്ളിൽ മാലിന്യം തള്ളരുതെന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരിൽ പലരും ഇത് ബോധപൂർവ്വം ലംഘിക്കുകയാണ്. അനുമതിയില്ലാതെ വാഹനം ഇടക്ക് നിർത്തി കാടിനകത്ത് കയറി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും പതിവാണ്. ഇതോടെയാണ് അധികൃതർ നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. കുടക് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ.എൻ. മൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്.
5,000-ത്തോളം വാഹനങ്ങളാണ് ഇതുവഴി പ്രതിദിനം കടന്നുപോകുന്നത്. മൈസൂരു-ഗോണിക്കുപ്പ പാതയിലെ അനെചൗകുർ ഗേറ്റിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇപ്പോൾ നിരക്ക് ഈടാക്കുന്നുണ്ട്. വനശുചീകരണത്തിനുള്ള തുകയെന്ന പേരിലാണ് പണം പിരിക്കുന്നത്. ചെറിയവാഹനങ്ങൾക്ക് 20 രൂപയും വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് നിരക്ക്. കുശാൽനഗറിലെ അനെകാട് ചെക്‌പോസ്റ്റ്, പെരിയപട്ടണയിലെ മുട്ടുരു ചെക്‌പോസ്റ്റ് എന്നിവിടങ്ങളിലേക്ക് ഇത് നീട്ടാനും പദ്ധതിയുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.