ഭർത്താവിനെ ദത്ത് നൽകാൻ തയാർ; വൈറലായി യുവതി നൽകിയ പരസ്യം

ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകി യുവതി. സോണാലി എന്ന യുവതിയാണ് ഗൗരവ് എന്ന തന്റെ ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകിയത്.
ഈ പരസ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. യുവതിയുടെ സുഹൃത്താണ് പരസ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സോണാലി ഇപ്പോൾ ഭർത്താവിനായി ഒരു പുതിയ വീട് തേടുകയാണ്. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കാനും പാചകം ചെയ്യാനും അറിയാം. സുന്ദരനുമാണെന്നാണ് പരസ്യത്തിൽ പറയുന്നത്.
ഭർത്താവിന് നായകളോട് അലർജിയുള്ളതാണ് യുവതി പരസ്യം നൽകാൻ കാരണം. കഴിഞ്ഞ ദിവസം സോണാലി ഗൗരവിന് സർപ്രൈസ് സമ്മാനമായി 20,000 രൂപയ്ക്ക് ജർമൻ ഷെപ്പേർഡിനെ വാങ്ങി നൽകിയിരുന്നു. ഭർത്താവ് സന്തോഷം കൊണ്ട് മതിമറക്കുമെന്നായിരുന്നു സോണാലി ചിന്തിച്ചത്. എന്നാൽ നായ്ക്കളോട് അലർജി ഉള്ളയാളാണ് ഗൗരവ്. അതോടെ പട്ടിക്കുട്ടിയെ വീട്ടിൽ താമസിപ്പിച്ച് ഭർത്താവിനെ ദത്തുനൽകാൻ തീരുമാനിക്കുകയായിരുന്നു സോണാലി.
Needs a home urgently. If anyone’s interested This is Leo – a two months old German shepherd. My friend Sonali bought him for ₹20000/-. She wanted to give a surprise gift to her husband. But she came to know that her husband Gaurav is alergic to dogs. Sonali is now looking for pic.twitter.com/6FJAYkMN5p
— 🅰️mit 🅰️rora 🇮🇳 (@akja0407) February 23, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
