ബെംഗളൂരു-മൈസൂരു എക്സ്പ്രസ് പാതയിൽ നാളെ മുതൽ ടോൾ ഈടാക്കും

ബെംഗളൂരു: ബെംഗളൂരു – മൈസൂരു പത്ത് വരി എക്‌സ്‌പ്രസ് പാതയിൽ സഞ്ചരിക്കുന്നവർ നാളെ മുതൽ ടോൾ ഫീസ് നൽകേണ്ടി വരും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആണ് ഇക്കാര്യം അറിയിച്ചത്.
ബെംഗളൂരു മുതൽ മാണ്ഡ്യ ജില്ലയിലെ നിദാഘട്ട വരെയുള്ള (55.63 കിലോമീറ്റർ) എക്സ്പ്രസ് വേയുടെ ആദ്യ പാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കാണ് ടോൾ ഫീസ് പ്രഖ്യാപിച്ചത്.
ബിഡദിക്ക് സമീപത്തെ കനിമിനികെ ടോൾ പ്ലാസയിൽനിന്നാണ് തുക ഈടാക്കുക. ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് പ്രകാരമാണ് ടോൾപിരിവ് തുടങ്ങുന്നതെന്ന് പ്രോജക്ട് ഡയറക്ടർ ബി.ടി. ശ്രീധര പറഞ്ഞു. ഇതുസംബന്ധിച്ച് രാമനഗര ഡെപ്യൂട്ടി കമ്മിഷണർ, ജില്ലാ പോലീസ് മേധാവി എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കാറുകൾ, ജീപ്പ്, വാൻ എന്നീ വാഹനങ്ങൾക്ക് ഒറ്റത്തവണ യാത്രയ്ക്ക് 135 രൂപയും ഇരുവശത്തേക്കുമായി 205 രൂപയും നൽകണം. പ്രതിമാസ ഫീസ് 4525 രൂപയാണ്. ചരക്ക് വാഹനങ്ങൾക്ക് ഒറ്റത്തവണ 220 രൂപയും തിരിച്ചുള്ള യാത്രയ്ക്ക് 330 രൂപയുമാണ് ടോൾ. പ്രതിമാസ ഫീസ് 7315 രൂപയാണ്. രണ്ട് ആക്സിലുകൾ ഉള്ള ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങൾക്ക് ഒറ്റത്തവണ 460 രൂപയും ഇരുദിശയിലേക്കുമായി 690 രൂപയും നൽകണം. പ്രതിമാസ ഫീസ് 15325 രൂപയാണ്.
ബെംഗളൂരു മുതൽ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലെ നിദാഘട്ട വരെയും (56 കിലോമീറ്റർ) നിദാഘട്ട മുതൽ മൈസൂരു വരെയുമായി (61 കിലോമീറ്റർ) രണ്ടുഭാഗങ്ങളായാണ് അതിവേഗപാത.
നിർമാണം പൂർത്തിയാകാത്തതിനാൽ നിദാഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോൾ ഈടാക്കുക. ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ഈ ഭാഗത്തെ ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. ഓരോ ടോൾ പ്ലാസയിലും 11 വീതം ഗേറ്റുകളുണ്ടാകും.
ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നിദാഘട്ട-മൈസൂരു ഭാഗത്തെ ടോൾനിരക്കുകൂടി പുറത്തുവന്നാൽ മാത്രമേ അതിവേഗപാതയിലെ പൂർണമായ ടോൾ സംബന്ധിച്ച് വ്യക്തമാകൂ.
Toll charges for the 55.63km Kaniminike-Sheshagirihalli (B'luru-Nidaghatta) section of #BengaluruMysuruExpressway. Toll on Nidaghatta-Mysuru will start after 15 days; @NHAIINDIA building toilets on the highway; wayside amenities will take time.@NammaBengaluroo @WF_Watcher pic.twitter.com/5C2WHCwbdZ
— Muthi-ur-Rahman Siddiqui (@ever_pessimist) February 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.