ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രാജിവെച്ചു. ഒപ്പം ആരോഗ്യമന്ത്രിയായ സത്യേന്ദര്‍ ജെയിനും രാജിവച്ചു. ഇവരുടെ രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ചു. 2021-22 ലെ മദ്യനയ അഴിമതി ആരോപിച്ച് സിസോദിയയെ ഞായറാഴ്ച വൈകുന്നേരം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ജെയ്നെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ മന്ത്രിമാരെയും കെജ്രിവാള്‍ തന്നെ നിശ്ചയിക്കും.
നേരത്തെ മദ്യ നയക്കേസില്‍ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് സുപ്രീംകോടികോടതി തള്ളിയത്. ആകെയുള്ള 33 വകുപ്പുകളില്‍ 18 വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മനീഷ് സിസോദിയയാണ്. ധന വകുപ്പും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ളവ സിസോദിയയാണ് കൈകാര്യം ചെയ്യുന്നത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴ് മാസമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ് സത്യേന്ദ്ര ജയിന്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജറ്റ് അവതരണമടക്കമുള്ള അടുത്തു തന്നെ നടക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാജി അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവിശ്യപ്പെട്ട് ഡല്‍ഹി നിയമസഭയില്‍ വന്‍ പ്രതിഷേധമുണ്ടായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.