കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് കോളേജ് വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. പുനലൂര്‍ വാളക്കോട് ഐക്കരക്കോണം ‘രഞ്ജിത’ത്തില്‍ രഞ്ജിത്തിന്റെ മകന്‍ അഭിജിത്ത്(19) പുനലൂര്‍ പോട്ടൂര്‍ ‘വിഘ്‌നേശ്വര’യില്‍ അജയകുമാറിന്റെ മകള്‍ ശിഖ(20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ എം.സി. റോഡില്‍ ചടയമംഗലത്തിനടുത്ത് കുരിയോട് നെട്ടേത്തറയിലായിരുന്നു അപകടം.
മരിച്ച ശിഖ കിളിമാനൂര്‍ വിദ്യ എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയാണ്. അഭിജിത്ത് പത്തനംത്തിട്ട മുസ്ല്യാര്‍ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിയും. ചടയമംഗലം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇടിയുടെ അഘാതത്തില്‍ രണ്ടുപേരും റോഡിലേക്ക് തെറിച്ചുവീണു. പെണ്‍കുട്ടിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. രണ്ടുപേരും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.