മലയാളം മിഷൻ-മലയാൺമ- 2023 പുരസ്കാര ജേതാക്കളെ ബെംഗളൂരുവിൽ ആദരിക്കുന്നു
പ്രശസ്ത പ്രഭാഷകനും, വാഗ്മിയും, സാംസ്‌കാരിക ചിന്തകനുമായ ഡോ. സുനിൽ.പി. ഇളയിടം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും

ബെംഗളൂരു: ലോക മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കേരള സർക്കാറിൻ്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ ഏർപ്പെടുത്തിയ മലയാൺമ-2023 മാതൃഭാഷാ പുരസ്കാരങ്ങൾ ലഭിച്ച കർണാടക ചാപ്റ്ററിലെ പ്രവർത്തകർക്ക് ബെംഗളൂരുവിൽ ആദര-അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു. മാർച്ച് 5 ന് ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് നിംഹാൻസ് ആശുപത്രിക്കു സമീപമുള്ള കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് പരിപാടി.
പ്രശസ്ത പ്രഭാഷകനും, വാഗ്മിയും, സാംസ്‌കാരിക ചിന്തകനുമായ ഡോ. സുനിൽ.പി. ഇളയിടം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ സാഹിത്യ സാംസ്‌കാരിക, സംഘടനാ മേഖലകളിലെ പ്രമുഖ വ്യക്തികളും ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കും. പരിപാടിയിൽ ഏവരേയും സ്വാഗതം ചെയ്യുന്നതായി മലയാളം മിഷൻ ജനറൽ സെക്രട്ടറി ടോമി ജെ ആലുങ്കൽ അറിയിച്ചു.
മാതൃഭാഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭാഷാപ്രവര്‍ത്തകര്‍ക്ക് നൽകുന്ന ‘ഭാഷാമയൂരം’ പുരസ്‌കാരത്തിന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരന്‍, മികച്ച മലയാളം മിഷന്‍ അധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അധ്യാപക പുരസ്‌കാരത്തിന് ചാപ്റ്ററില്‍ നിന്നുള്ള അധ്യാപികയായ മീര നാരായണന്‍, മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന ഭാഷാപ്രതിഭാ പുരസ്‌ക്കാരത്തിന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന് നേതൃത്വം നൽകുന്ന മലയാളം മിഷൻ വെസ്റ്റ് മേഖല കോഓർഡിനേറ്റർ ജിസോ ജോസ്, ഷിജു അലക്സ്, കൈലാഷ് നാഥ് എന്നിവരാണ് പുരസ്കാരം നേടിയത്.
പരിപാടിയിൽ പങ്കു ചേരാം:
https://goo.gl/maps/v1X9Ad9nj3XDzuwHA (ഗൂഗിൾ ലൊക്കേഷൻ)
കൂടുതൽ വിവരങ്ങൾക്ക് : 9739200919
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
