ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യത; അടിയന്തരയോഗം വിളിച്ച് കിം ജോങ് ഉന്‍

ഉത്തരകൊറിയയില്‍ ഭക്ഷ്യ ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭരണാധികാരി കിം ജോങ് ഉന്‍ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചെന്ന് റിപ്പോര്‍ട്ട്.
ഭക്ഷ്യക്ഷാമം മറികടക്കാന്‍ കാര്‍ഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉന്നിന്റെ ശ്രമം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ഇന്നലെ ചര്‍ച്ച നടത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം ഉടലെടുക്കുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
ഉത്തരകൊറിയയുടെ സ്ഥിതി മോശമാണെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കിം രംഗത്തെത്തിയത്. ഈ വര്‍ഷം ധാന്യ ഉത്‍പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യമെന്ന് കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നടന്ന പാര്‍ട്ടിയുടെ പ്ലീനറി യോഗത്തില്‍ സുസ്ഥിരമായ കാര്‍ഷിക ഉല്‍പാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
ദക്ഷിണ കൊറിയക്കുനേരെ കിം ജോങ് ഉന്‍ നിരന്തരം മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. മാസങ്ങള്‍ക്കു മുമ്പ് കരസേനയുടെ ഷെല്ലാക്രമണമാണ് ഇടതടവില്ലാതെ നടത്തിയത്. നവംബര്‍ ആദ്യം ഭൂഖണ്ഡാന്തര മിസൈല്‍ ഒരു മുന്നറിയിപ്പുമില്ലാതെ പരീക്ഷിച്ച് കിം വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. 130 ഷെല്ലുകള്‍ കരയില്‍ നിന്നും തൊടുത്തുവെന്നാണ് പുറത്തുവന്നത്. ഇരുരാജ്യങ്ങളും സമുദ്രാതിര്‍ത്തി നിശ്ചയിച്ചിരിക്കുന്ന മേഖലയ്‌ക്ക് തൊട്ടടുത്താണ് മിസൈലുകളെല്ലാം പതിച്ചത്.
അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള സമാധാന ഉടമ്പടിയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയ മിസൈലുകള്‍ പരീക്ഷിച്ചതിലുള്ള പ്രതികരണം മാത്രമാണ് നടത്തിയതെന്നാണ് ഉത്തര കൊറിയയുടെ വാദം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.