ബിജെപിയുടെ വിജയസങ്കൽപ്പ രഥയാത്രയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി. നടത്തുന്ന വിജയ സങ്കല്‍പ്പ രഥയാത്രയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ നാല് ഭാഗങ്ങളിലായി നാല് യാത്രകളാണ് സംസ്ഥാന നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ യാത്ര ഇന്ന് ചാമരാജനഗറിലെ മാലെ മഹാദേശ്വര ക്ഷേത്രത്തില്‍ വെച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. രണ്ടാമത്തെ യാത്ര വ്യാഴാഴ്ച ബെളഗാവിയില്‍ നിന്നാരംഭിക്കും. കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച ബീദറിലെ ബസവകല്യാണ, ബെംഗളൂരു റൂറലിലെ ദേവനഹള്ളിയിലെ അവതി എന്നിവിടങ്ങളില്‍ നിന്നും മൂന്നാമത്തേയും നാലാമത്തേയും യാത്ര ആരംഭിക്കും. കേന്ദ്രമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗം യെദിയൂരപ്പ, പാര്‍ട്ടി ദേശീയ സെക്രട്ടറി സി.ടി. രവി തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ യാത്രയുടെ ഭാഗമാകും. സംസ്ഥാനത്തെ 31 ജില്ലകളിലെ 224 മണ്ഡലങ്ങളില്‍ യാത്ര പര്യടനം നടത്തും.
മാര്‍ച്ച് 25 ന് ദാവനഗെരെയില്‍ നടക്കുന്ന മെഗാ റാലിയോടെയാണ് യാത്രകള്‍ സമാപിക്കുന്നത്. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.