ചന്ദ്രയാൻ 3: വിക്ഷേപണവാഹനത്തിന്റെ എൻജിൻ ജ്വലനശേഷി പരീക്ഷണം വിജയം

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന്-ന്റെ വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രിയുടെ സി.ഇ.-20 ക്രയോജനിക് എന്‍ജിന്റെ ജ്വലനശേഷി പരീക്ഷണം ഐ.എസ്.ആര്‍.ഒ വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്നാട്ടിലെ മഹേന്ദ്രഗിരി ഐ.എസ്.ആര്‍.ഒ. പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലാണ് പരീക്ഷണം നടന്നത്.സമുദ്രനിരപ്പില്‍നിന്ന് ഉയര്‍ന്നസ്ഥലത്ത് 25 സെക്കന്‍ഡാണ് ജ്വലനശേഷി പരീക്ഷണം നടത്തിയത്. പരിശോധനയില്‍ ക്രയോജനിക് എന്‍ജിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. എഞ്ചിന്‍ ഇനി ഇന്ധന ടാങ്കുമായി സംയോജിപ്പിക്കും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുമെന്ന് ഉറപ്പുവരുത്തുന്ന പരീക്ഷണം അടുത്തിടെ ഐ.എസ്.ആര്‍.ഒ പൂര്‍ത്തിയാക്കിയിരുന്നു. ഈ വർഷം അവസാനത്തോടെ വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
