Follow the News Bengaluru channel on WhatsApp

ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന് 6 സീറ്റുകൾ നഷ്ടം; യുഡിഎഫ് അഞ്ചും ബിജെപി ഒരു സീറ്റും പിടിച്ചെടുത്തു

തിരുവനന്തപുരം: ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും നേട്ടം. എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് 5 സീറ്റുകളും ബിജെപി ഒരു സീറ്റും പിടിച്ചെടുത്തു. എൽഡിഎഫ് ഒരു യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് 15 സീറ്റ് നേടി. യുഡിഎഫ് 11 സീറ്റുകളും, എ​ൻ​ഡി​എ ര​ണ്ട് സീ​റ്റു​ക​ളും നേ​ടി.

എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ന​ഷ്ട​മാ​കും. കൊ​ല്ലം ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്ത് എ​ൽ​ഡി​എ​ഫും കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്നാം ഡി​വി​ഷ​ൻ യു​ഡി​എ​ഫും പി​ടി​ച്ചെ​ടു​ത്തു. കോ​ര്‍​പ്പ​റേ​ഷ​ന്‍ മൂ​ന്നാം ഡി​വി​ഷ​ന്‍ മീ​ന​ത്തു​ചേ​രി​യി​ല്‍ 66.43 ശ​ത​മാ​നം പോ​ളിംഗ് രേ​ഖ​പ്പെ​ടു​ത്തി. ആ​കെ 3611 പേ​ര്‍ വോ​ട്ട് ചെ​യ്തു. വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് കു​ന്നി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു.

ഇ​ട​മു​ള​യ്ക്ക​ല്‍ നാ​ലാം​വാ​ര്‍​ഡ് തേ​വ​ര്‍​തോ​ട്ട​ത്ത്എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 262 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. 80.16 ശ​ത​മാ​നം പേ​ര്‍ വോ​ട്ടു ചെ​യ്തു. ആ​കെ പോ​ള്‍ ചെ​യ്ത​ത് 1188 പേ​ർ.

കോ​ട്ട​യം ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. കോ​ത​മം​ഗ​ലം പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു.

മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യു.ഡി.എഫ് നിലനിർത്തി. 68 വോട്ടിന് ലീഗ് സ്ഥാനാർഥിയാണ് ജയിച്ചത്.കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി. മുംതാസ് ആണു വിജയിച്ചത്.

കണ്ണൂരിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റുകൾ നിലനിർത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂർ വാർഡിൽ കെ.സി അജിത ജയിച്ചു. പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടി വാർഡിൽ ടി. രഗിലാഷും മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ ഇ.പി. രാജനും ജയിച്ചു.വയനാട് ബത്തേരി നഗരസഭ പാളാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു.

എറണാകുളം കോതമംഗലം പോത്താനിക്കാട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി സാബു മാധവന്‍ 43 വോട്ടിന് ജയിച്ചു.

തൃശൂര്‍ കടങ്ങോട് പഞ്ചായത്ത് 14ാം വാര്‍ഡ് ചിറ്റിലങ്ങാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം കെ ശശിധരന്‍ സീറ്റ് നിലനിര്‍ത്തി.

പത്തനംതിട്ടയില്‍ കല്ലൂപ്പാറ 7ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. എന്‍ഡിഎ 454, എല്‍ഡിഎഫ് 361, യുഡിഎഫ് 155. ഭൂരിപക്ഷം 93. ഭരണമാറ്റമില്ല.

വയനാട് ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ എസ് പ്രമോദ് വിജയിച്ചു. എല്‍ഡിഎഫിലെ പി കെ ദാമുവിനെ 204 വോട്ടിനാണ് തോല്‍പ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധിയായി വിജയിച്ച പ്രമോദ്, പാര്‍ട്ടി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.