അച്ഛനെ കൊല്ലാൻ ഒരു കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി; മകനും സഹായികളും പിടിയിൽ

ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്താൻ ഒരുകോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ മകൻ അടക്കം മൂന്ന് പേർ അറസ്റ്റിൽ.
വ്യവസായി കൂടിയായ നാരായണസ്വാമി (71) ഇക്കഴിഞ്ഞ ഫെബ്രുവരി 13-നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ മകനും ബെംഗളൂരുവിലെ മാർത്തഹള്ളി
സ്വദേശിയുമായ മണികണ്ഠ (32), വാടകക്കൊലയാളികളായ ടി.ആദർശ (26), ശിവകുമാർ (24) എന്നിവർ അറസ്റ്റിലായി.
അച്ഛനെ കൊലപ്പെടുത്താൻ ഒരുകോടി രൂപയ്ക്ക് പുറമേ രണ്ടു വാടകക്കൊലയാളികൾക്കും ഒരോ ഫ്ലാറ്റുവീതം നൽകാമെന്നും ഇയാൾ വാഗ്‌ദാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മണികണ്ഠ ഏതാനും വർഷം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം അർച്ചന എന്ന മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. എന്നാൽ ഏതാനും മാസങ്ങൾ കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകുകയും മണികണ്ഠ അർച്ചനയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് യുവതി മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാൽ മരുമകളോടുള്ള സ്നേഹം കാരണം തന്റെ സ്വത്തുക്കളിൽ നിന്നും ഒരു ഫ്ലാറ്റ് അർച്ചനയ്ക്ക് എഴുതിക്കൊടുക്കാൻ നാരായണസ്വാമി തീരുമാനിച്ചു. ഇതോടെയാണ് അച്ഛനെ വാടകക്കൊലയാളികളെ വിട്ട് കൊലപ്പെടുത്താനുള്ള പദ്ധതി മണികണ്ഠ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നാരായണ സ്വാമിക്കുണ്ടായിരുന്ന സ്വത്തുക്കൾ അയാളുടെ മരണത്തോടെ തന്റെ കൈവശമാകുമെന്നും മണികണ്ഠ കണക്കുകൂട്ടിയിരുന്നു. ഫ്ലാറ്റിന്റെ രജിസ്‌ട്രേഷന് വീട്ടിൽ നിന്നിറങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ വാടകക്കൊലയാളികൾ നാരായണസ്വാമിയെ കുത്തിവീഴ്ത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാടകക്കൊലയാളികൾ പിടിയിലാകുന്നത്. നാരായണസ്വാമിയെ കൊലപ്പെടുത്തിയതിന് സമാനമായി അമ്മയെ കൊലപ്പെടുത്താനും മണികണ്ഠ തീരുമാനിച്ചിരുന്നതായി വൈറ്റ്ഫീൽഡ് ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
