Follow the News Bengaluru channel on WhatsApp

എട്ട് ദിവസത്തിനിടെ അജ്ഞാതരുടെ വെടിയേറ്റ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് മൂന്ന് ഭീകരർ; ഇന്ത്യൻ ഏജൻസികളിലേക്ക് സംശയം നീളുന്നു

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന പാകിസ്ഥാനിൽ എട്ട് ദിവസത്തിനിടെ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് മൂന്ന് ഭീകരർ. ഫെബ്രുവരി 21 മുതൽ 27 വരെയുള്ള തീയതികളിലായി സയ്യിദ് ഖാലിദ് രാസ, ബഷീർ അഹമ്മദ് പീർ, ഇജാസ് അഹമ്മദ് അഹാംഗർ എന്നിവരാണ് കൊല്ലപ്പെട്ടത്.

മൂന്ന് മരണങ്ങളിലും ദുരൂഹത ഏറുന്നതായും ഇന്ത്യൻ ഏജൻസികളിലേക്ക് സംശയം നീളുന്നതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഫെബ്രുവരി 27നാണ് കശ്മീരിൽ സജീവമായിരുന്ന ഭീകരൻ സയ്യിദ് ഖാലിദ് രാസ കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ അൽ-ബദറുമായി ബന്ധമുള്ള സയ്യിദ് ഖാലിദ് രാസയെ അജ്ഞാത അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു. ഖാലിദിന്റെ വീടിന് പുറത്ത് വച്ച് അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വെടിയേറ്റ ഖാലിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഫെബ്രുവരി 22ന് കശ്മീരിൽ ജനിച്ച ഭീകരൻ ഇജാസ് അഹമ്മദ് അഹാംഗർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഹാംഗർ ഇന്ത്യക്കാരെ ആക്രമിക്കാൻ ചാവേർ ബോംബർമാരെ തയ്യാറാക്കിയിരുന്നതായി നേരത്തെ തന്നെ വിവരങ്ങളുണ്ട്. 2023 ജനുവരിയിൽ തന്നെ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം അഹാംഗറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി 21ന് ഹിസ്ബുൾ മുജാഹിദ്ദീന്റെ ടോപ്പ് കമാൻഡർ ബഷീർ അഹമ്മദ് പീറും അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വീടിന് സമീപമുള്ള പള്ളിയിൽ പ്രാർത്ഥന നടത്താൻ പോയതായിരുന്നു ബഷീർ. പള്ളിയിൽ നിന്ന് ഇറങ്ങി കടയ്‌ക്ക് സമീപം നിൽക്കുകയായിരുന്ന ബഷീറിനെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിവെച്ചുകൊല്ലുകയായിരുന്നു. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ പങ്കാളിയായതിന് 2022 ഒക്ടോബറിൽ ബഷീറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

മൂന്ന് ഭീകരരെയും വധിച്ചതിന് പിന്നാലെ പാകിസ്താനിൽ ഇത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. അൽ-ബദർ ഭീകരൻ ഖാലിദിനെ വധിച്ചതിന്റെ ഉത്തരവാദിത്തം സിന്ധുദേശ് റെവല്യൂഷണറി ആർമി ഏറ്റെടുത്തിരുന്നു.

ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിൽ ഈ മൂവരുടെയും പങ്ക് വളരെ വലുതാണ്. മൂവരും ഏതാണ്ട് ഒരേ സമയത്താണ് മരിച്ചത്. കൊല്ലപ്പെട്ട മൂന്ന് പേരെയും അടുത്തിടെ ഇന്ത്യാ ഗവൺമെന്റ് ഭീകരരായി പ്രഖ്യാപിച്ചിരുന്നുവെന്നും ഇന്ത്യ തേടുന്ന കൊടും ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെടുന്നതെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.