കർണാടക കോൺഗ്രസ് കൾച്ചറൽ യൂണിറ്റ് അധ്യക്ഷനായി നടൻ സാധു കോകിലയെ നിയമിച്ചു

ബെംഗളൂരു: പ്രശസ്ത ഹാസ്യനടനും സംഗീത സംവിധായകനുമായ സാധു കോകിലയെ കർണാടക കോൺഗ്രസ് കൾച്ചറൽ യൂണിറ്റ് അധ്യക്ഷനായി നിയമിച്ചു. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സാധു കോകിലയുടെ രാഷ്ട്രീയ രംഗപ്രവേശം.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡി.കെ. ശിവകുമാർ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പുതിയ നിയമനം വഴി കോൺഗ്രസിന് കൂടുതൽ ശക്തി നൽകാൻ സാധിക്കുമെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
സാധു കോകിലയ്ക്ക് മികച്ച സംഗീതസംവിധായകനുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ട് തവണ ലഭിച്ചിട്ടുണ്ട്. നടനെന്ന നിലയിൽ, സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ മികച്ച ഹാസ്യനടനുള്ള വിഭാഗത്തിൽ ഒന്നിലധികം നോമിനേഷനുകളും അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം ജെഡിഎസിൽ നിന്നും മറ്റൊരു നേതാവു കൂടി കോൺഗ്രസിൽ ചേരുമെന്ന് ഔദ്യോഗികമായി അറിയിച്ചു. ജെഡിഎസ് എംഎൽഎ ശിവലിംഗഗൗഡയാണ് കോൺഗ്രസിൽ ചേരുന്നത്. മാര്‍ച്ച് 5 ന് സിദ്ധരാമയ്യയുടെ സാന്നിധ്യത്തിലാണ് ശിവലിംഗഗൗഡയുടെ കോൺഗ്രസ് പ്രവേശം.
ಕನ್ನಡದ ಖ್ಯಾತ ಸಂಗೀತ ನಿರ್ದೇಶಕರಾದ ಶ್ರೀ ಸಾಧು ಕೋಕಿಲಾ ಅವರನ್ನು ಕೆಪಿಸಿಸಿ ಸಾಂಸ್ಕೃತಿಕ ಘಟಕದ ಅಧ್ಯಕ್ಷರನ್ನಾಗಿ ಅಧಿಕೃತವಾಗಿ ಇಂದು ನೇಮಕ ಮಾಡಿ ಶುಭ ಕೋರಿದೆ. ಸಂಗೀತ, ನಿರ್ದೇಶನ, ನಟನೆಯ ಮೂಲಕ ಕನ್ನಡ ನಾಡಿನ ಮನೆಮಾತಾಗಿರುವ ಸಾಧು ಕೋಕಿಲಾ ಅವರು ಕಾಂಗ್ರೆಸ್ಗೆ ಇನ್ನಷ್ಟು ಶಕ್ತಿ ತುಂಬುತ್ತಾರೆ ಎನ್ನುವ ವಿಶ್ವಾಸ ನನಗಿದೆ.
-ಶುಭವಾಗಲಿ pic.twitter.com/og31KBCeO0
— DK Shivakumar (@DKShivakumar) March 2, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.