ത്രിപുര വീണ്ടും ബിജെപിക്ക്, മേഘാലയയില്‍ എന്‍.പി.പി, നാഗാലാന്റില്‍ ബി.ജെ.പി സഖ്യം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ത്രിപുരയില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. നാഗാലാന്‍ഡില്‍ ബി.ജെ.പി സഖ്യവും മേഘാലയയില്‍ എന്‍.പി.പിയുമാണ് മുന്നില്‍.
ത്രിപുരയില്‍ സി.പി.എം-കോണ്‍ഗ്രസ് സഖ്യവും തിപ്രമോത്ത പാര്‍ട്ടിയും ബി.ജെ.പിയെ ഞെട്ടിച്ചുവെങ്കിലും ആകെയുള്ള 60 സീറ്റുകളില്‍ 34 ഇടങ്ങളില്‍ മുന്നേറി ബി.ജെ.പി വീണ്ടും അധികാരം ഉറപ്പിച്ചു. സി.പി.എം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും പ്രത്യേത് ദേവ് ബര്‍മ്മയുടെ നേതൃത്വത്തിലുള്ള തിപ്രമോത്ത പാര്‍ട്ടി 12 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍.
കാല്‍നൂറ്റാണ്ടുനീണ്ട സി.പി.എം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റിലും വിജയിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയതെങ്കിലും ഇത്തവണ വോട്ടിംഗ് ശതമാനവും സീറ്റുകളുടെ എണ്ണവും കുറഞ്ഞത് പാര്‍ട്ടിക്ക് തിരിച്ചടിയായി. ബി.ജെ.പിക്ക് കനത്ത ഭീഷണിയാണ് സി.പി.എം-കോണ്‍ഗ്രസ് സഖ്യവും തിപ്രമോത്ത പാര്‍ട്ടിയും ഉയര്‍ത്തിയത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സി.പി.എമ്മിന്‍റെ സീറ്റ് 16ൽ നിന്ന് 12 ആയി കുറഞ്ഞിട്ടുണ്ട്. സിപിഎമ്മിന് ഇപ്പോള്‍ മുഖ്യപ്രതിപക്ഷ സ്ഥാനവും നഷ്ടമായി. കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി അധികാരം നിലനിര്‍ത്തിയപ്പോള്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ ത്രിപമോത പാര്‍ട്ടി മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിച്ച തിപ്രമോത്ത പാര്‍ട്ടിയുടെ മുന്നേറ്റം ശ്രദ്ധേയമായി. 42 സീറ്റുകളില്‍ മത്സരിച്ച് 12 ഇടങ്ങളില്‍ മുന്നേറാന്‍ കഴിഞ്ഞത് നേട്ടമായി. ബി.ജെ.പി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) 6 സീറ്റിലും മത്സരിച്ചു. സി.പി.എമ്മിന്റെ 43 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടിയത്. 28 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മത്സരിച്ചു.
മേഘാലയയില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, കോണ്‍റാഡ് സാങ്മയുടെ എന്‍.പി.പി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് മത്സരിച്ചത്. 60 അംഗ നിയമസഭയിൽ 59 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപി 26 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് രണ്ടു സീറ്റുകളാണ് ലഭിച്ചത്. ബിജെപിയെ കൂടാതെ മറ്റു പാര്‍ട്ടികളുടെ പിന്തുണയും സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് ആവശ്യമായി വരും. നേരത്തെ സഖ്യമായിരുന്ന യുഡിപിയുടെ അടക്കം പിന്തുണ സാങ്മ തേടിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍.പി.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു. എന്‍.പി.പിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചതെങ്കിലും ഫലം പൂര്‍ണ്ണമായും പുറത്തുവന്ന ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യസര്‍ക്കാറിന് ശ്രമിക്കുമെന്നാണ് വാര്‍ത്തകള്‍.
നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടന്നത്. എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 40 സീറ്റുകളുമായി ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എന്‍.പി.എഫ് മൂന്ന് സീറ്റുകളില്‍ മുന്നിലാണ്. മറ്റുള്ളവര്‍ 17 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
