ജോര്‍ദാന്‍ രാജകുമാരിക്ക് മലയാളി വരന്‍

ജോര്‍ദാന്‍ രാജകുടുംബത്തിലെ യുവതിക്ക് മലയാളി വരന്‍. തൃശൂർ ചാവക്കാട് സ്വദേശിയായ പ്രവാസി യുവാവാണ് സമൂഹമാധ്യമത്തിലൂടെ രാജകുമാരിയെ സ്വന്തമാക്കിയത്. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫും ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനുമാണ് വിവാഹിതരായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയിരുന്നു. ദുബായിലെ ‘ബോഡി ഡിസെെന്‍ ‘ എന്ന ശരീര സൗന്ദര്യ വര്‍ധക സ്ഥാപനം നടത്തുകയാണ് റൗഫ്. ജോര്‍ദാനിലെ ‘ദര്‍ഖ അല്‍യൗം’ എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല.
2022 ഒക്ടോബറില്‍ റൗഫ് ഹലയെ നേരില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് വീട്ടുകാരെ അറിയിച്ചു. ഹലയുടെ കുടുംബവും സമ്മതിച്ചതോടെ വിവാഹം ഉറപ്പിച്ചു. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയ സംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം. ആദ്യം എതിര്‍ത്തെങ്കിലും ജനുവരി 21നാണ് വിവാഹം നടന്നത്.
ചാവക്കാട് നിന്ന് പിതാവുള്‍പ്പെടെ 30 ഓളം പേരും പങ്കെടുത്തു. ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
