ഐഎഎസ് – ഐപിഎസ് പോര് സിനിമയാക്കാൻ അപേക്ഷയുമായി സംവിധായകർ

ബെംഗളൂരു: കർണാടകയിലെ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് അഭ്രപാളിയിലെത്തിക്കാൻ അപേക്ഷയുമായി സംവിധായകർ.
ഐപിഎസ് ഉദ്യോഗസ്ഥ രൂപ മൗദ്ഗിലും ഐഐഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയും തമ്മിലുള്ള പരസ്യമായ തമ്മിലടിയാണ് സിനിമയാകുന്നത്. വിവാദവുമായി ബന്ധപ്പെട്ട് രണ്ട് സിനിമാ ശീര്‍ഷകങ്ങള്‍ കർണാടക ഫിലിം ചേമ്പർ ഓഫ് കൊമേഴ്‌സിന്റെ മുമ്പിലെത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. രോഹിണി ഐഎഎസ്, ആർ വേഴ്‌സസ് ആർ എന്നീ രണ്ടു പേരുകളാണ് ബോർഡിന്റെ പരിഗണനയ്ക്കു വന്നത്. ബോർഡ് അടുത്തയാഴ്ച യോഗം ചേർന്ന് സിനിമകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കും.
സിനോപ്‌സിസുകൾ കേട്ട ശേഷമായിരിക്കും അനുമതി നൽകുകയെന്ന് ബോര്‍ഡ് പ്രസിഡണ്ട് ബാ മാ ഹരീഷ് പറഞ്ഞു. 5 ആടി 7 അംഗുല എന്ന ചിത്രത്തിന്റെ സംവിധായകൻ നിത്യാനന്ദ പ്രഭുവാണ് ആർ വേഴ്‌സസ് ആർ എന്ന ചിത്രത്തിനായി അനുമതി ചോദിച്ചിട്ടുള്ളത്. മറ്റൊരു സംവിധായകൻ പ്രവീൺ ഷെട്ടിയാണ് രോഹിണി ഐഎഎസ് എന്ന ചിത്രത്തിനായി അപേക്ഷ സമർപ്പിച്ചത്.
രോഹിണിയെ കഥാപാത്രമാക്കി ഇതാദ്യമായല്ല സിനിമ നിർമിക്കാനുള്ള ശ്രമം നടക്കുന്നത്. മാണ്ഡ്യ ആസ്ഥാനമായ നൽവാഡി കൃഷ്ണരാജ വോഡയാർ ഫിലിംസ് ഇവരെ ഇതിവൃത്തമാക്കി സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും മുമ്പോട്ടു പോയിരുന്നില്ല. സംസ്ഥാന ദേവസ്വം കമ്മിഷണറായിരുന്ന രോഹിണിക്കെതിരെ കരകൗശല വികസന കോർപറേഷൻ എംഡിയായ രൂപ ഒരു ഫേസ്ബുക്ക് കുറിപ്പിട്ടതാണ് ഇരുവരും തമ്മിലുള്ള വാക് പോരിന് തുടക്കം കുറിച്ചത്. ജെഡിഎസ് എംഎൽഎ സാരാ മഹേഷിന്റെ കൂടെ രോഹിണി ഒരു റസ്റ്റോറൻന്റിലിരിക്കുന്ന ചിത്രം പങ്കുവച്ചാണ് രൂപ ഇവർക്കെതിരെ അഴിമതി അടക്കമുള്ള ആരോപണം ഉന്നയിച്ചത്.
ഇതിന് പിന്നാലെ രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ രൂപ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൻ വിവാദമായി. പോര് പരിധി വിട്ടതോടെ തർക്കത്തിൽ ഇടപെട്ട സർക്കാർ ഇരുവരോടും വിശദീകരണം ചോദിച്ച് പുതിയ ചുമതലകൾ നൽകാതെ സ്ഥലം മാറ്റിയിരുന്നു. നിലവിൽ രൂപയ്‌ക്കെതിരെ ഒരു കോടി രൂപയുടെ അപകീർത്തി കേസ് രോഹിണി ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജി മാർച്ച് മൂന്നിന് കോടതി പരിഗണിക്കും. എന്നിരുന്നാലും ഉദ്യോഗസ്ഥർ തമ്മിൽ ഇപ്പോഴും സമൂഹ മാധ്യമങ്ങൾ വഴി പോര് തുടരുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.