കാലുകള്‍ കൂട്ടിക്കെട്ടി കനാലില്‍ ചാടി; നാടിനെ നടുക്കി ഏഴംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ

ഏഴംഗ കുടുംബം കാനാലില്‍ ചാടി ജീവനൊടുക്കി. രാജസ്ഥാനിലാണ് നടുക്കുന്ന സംഭവം. ദമ്പതികളും ഇവരുടെ അഞ്ച് കുട്ടികളുമാണ് മരിച്ചത്. ജലോര്‍ ജില്ലയിലെ ശങ്കര്‍ലാല്‍ (32), ഇയാളുടെ ഭാര്യ ബദ്‌ലി (30), ഇവരുടെ മക്കളായ റമീല (12), കെസി (10), ജാന്‍വി (8), മക്കളായ പ്രകാശ് (6), ഹിതേഷ് (3) എന്നിവരാണ് മരിച്ചത്. ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഗലീഫ ഗ്രാമത്തിലെ താമസക്കാരാണ് മരിച്ചവര്‍.
ദമ്പതികളും കുട്ടികളും കാലുകള്‍ കൂട്ടിക്കെട്ടി കനാലിലേക്ക് ചാടിയതാകാമെന്ന് സഞ്ചോര്‍ പോലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ നിരഞ്ജന്‍ പ്രതാപ് സിംഗ് പറഞ്ഞു. കര്‍ഷകനായ ശങ്കര്‍ലാല്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കടുംകൈ ചെയ്തതെന്നാണ് നിഗമനം. സംസ്ഥാന ദുരന്തനിവാരണ സേന എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ദമ്പതികള്‍ പതിവായി വഴക്കിടാറുണ്ടെന്നും തിങ്കളാഴ്ചയുണ്ടായ പ്രശ്നത്തില്‍ ബന്ധുക്കള്‍ ഇടപ്പെട്ടിരുന്നതായും ഗ്രാമീണര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് കുടുംബത്തെ കാണാതായതായത്. അതേസമയം, കുടുംബത്തെ മറ്റാരോ പീഡിപ്പിക്കുന്നതായും മറ്റു ചിലര്‍ ആരോപിച്ചു. പഞ്ചായത്ത് യോഗത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ഗ്രാമവാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.