കെആർ പുരം – വൈറ്റ്ഫീൽഡ് മെട്രോ പാതയ്ക്ക് സുരക്ഷ കമ്മീഷണറുടെ അനുമതി

ബെംഗളൂരു: കെആർ പുരം – വൈറ്റ്ഫീൽഡ് മെട്രോ പാതയ്ക്ക് മെട്രോ റെയിൽ സുരക്ഷ കമ്മീഷണർ അനുമതി നൽകി. ഇതോടെ പാതയിലൂടെ വാണിജ്യസർവീസ് തുടങ്ങുന്നതിനുള്ള അവസാന നടപടിക്രമവും ഇതോടെ പൂർത്തിയായി.
ഏതാനും നിർദേശങ്ങൾ സുരക്ഷാകമ്മിഷണർ മുന്നോട്ടുവെച്ചെങ്കിലും ചുരുങ്ങിയ ദിവസംകൊണ്ട് ഇവ നടപ്പാക്കാൻ കഴിയുന്നവയാണെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.
ഇതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മെട്രോ സർവീസ് തുടങ്ങാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് മെട്രോറെയിൽ സേഫ്റ്റി കമ്മിഷണർ അഭയ് കുമാർ റായിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം പാതയിൽ സുരക്ഷാപരിശോധന നടത്തിയത്.
സിഗ്നലിങ്, ട്രാക്കിന്റെ ഗുണനിലവാരം, വൈദ്യുതിവിതരണ സംവിധാനം, വളവുകളിലെ ട്രാക്കിന്റെ ചെരിവ്, പ്ലാറ്റ്‌ഫോമുകളുടെ നിലവാരം തുടങ്ങിയവ സംഘംപരിശോധിച്ചു. 12 സ്റ്റേഷനുകളുള്ള പാത മെട്രോ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന പ്രധാന പാതകളിലെന്നാണ്.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് മുഴുവൻ സ്റ്റേഷനുകളിൽ നിന്നും ഫീഡർ ബസ് സർവീസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പർപ്പിൾ ലൈനിന്റെ 15.25 കിലോമീറ്റർ വരുന്ന വൈറ്റ്ഫീൽഡ്-ബൈയപ്പനഹള്ളി എക്സ്റ്റൻഷന്റെ ഭാഗമാണ് കെആർ പുരം-വൈറ്റ്ഫീൽഡ് ലൈൻ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.