വനിതാ പ്രീമിയര്‍ ലീഗ്: മുംബൈ ഇന്ത്യന്‍സിനെ ഹര്‍മന്‍പ്രീത് നയിക്കും
വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെ നിയമിച്ചു. ശനിയാഴ്ച ഗുജറാത്ത് ജയന്റ്സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യമത്സരം. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമായ ഹര്‍മന്‍പ്രീത് നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്. താരലേലത്തില്‍ 1.8കോടി രൂപയ്ക്കാണ് ഹര്മന് പ്രീതിനെ മുംബൈ സ്വന്തമാക്കിയത്. അമേലി കെര്‍, പൂജ വസ്ത്രാകര്‍, യസ്തിക ഭാട്ടിയ തുടങ്ങിയവരും മുംബൈ നിരയിലുണ്ട്.
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്സാണ് മുഖ്യ പരിശീലക. ജുലന് ഗോസ്വാമിയാണ് ബൗളിംഗ് കോച്ചും ഉപദേഷ്ടാവും. കഴിഞ്ഞ ദിവസം ഗുജറാത്ത് ജയന്റ്സിനെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ബേത് മൂണിയെ നിയമിച്ചിരുന്നു. വനിതാ ലീഗില്‍ ക്യാപ്റ്റനാക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമാണ് മൂണി. നേരത്തെ, അഷ്ലി ഗാര്‍ഡ്നറെ ഗുജറാത്ത് ജയന്റ്സിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. യുപി വാരിയേഴ്സിനെ നയിക്കുന്നത് അലീസ ഹീലിയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.