ആകാശിന് കാമുകിയുമായി സല്ലപിക്കാന്‍ സെന്‍ട്രല്‍ ജയിലില്‍ ആറ് മണിക്കൂര്‍ സൗകര്യം ഒരുക്കി’; ഗുരുതര ആരോപണം ഉന്നയിച്ച് എംഎല്‍എ ടി സിദ്ധിഖ്

ഷുഹൈബ് വധക്കേസിലെ പ്രധാനപ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ എംഎല്‍എ ടി സിദ്ധിഖ്. പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ചാണ് ശുഹൈബ് കേസില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടുന്നതെന്ന് ടി സിദ്ധിഖ് വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ആകാശ് തില്ലങ്കേരിക്കും സിപിഎമ്മിനും ഇടയില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹം രംഗത്ത് എത്തിയത്. പ്രതിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജലിയില്‍ ലഭിച്ചത് വിഐപി പരിരക്ഷയാണെന്നും രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും ടി സിദ്ധിഖ് ആരോപിച്ചു.
ഷുഹൈബും ആകാശ് തില്ലങ്കേരിയും തമ്മില്‍ യാതൊരു വ്യക്തിബന്ധവുമില്ല. സിപിഐഎമ്മിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് പ്രതി തന്നെ വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ കേസില്‍ പുനഃരന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ജന്മി കുടിയാന്‍ പോരാട്ടം നടന്ന തില്ലങ്കേരിയില്‍ ഇപ്പോള്‍ പുതിയ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണിത്. ഷുഹൈബ് വധക്കേസിലെ 11 പ്രതികളും സിപിഎം ക്വട്ടേഷന്‍ സംഘമാണെന്നും സിദ്ധിഖ് പറഞ്ഞു.
പ്രതികളെ പുറത്താക്കിയ പാര്‍ട്ടി സിപിഎം ആണ്. സിപിഎമ്മിന് കൊലയില്‍ ബന്ധമില്ലെങ്കില്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി വക്കീലന്മാരെ കൊണ്ടുവന്നത് ആരാണ്? ആകാശ് തില്ലങ്കേരി സിപിഎമിന്റെ മടിയിലാണ്. അല്ലെങ്കില്‍ എന്തിനാണ് പേരുകേട്ട അഭിഭാഷകരെ വച്ചതെന്നും ടി സിദ്ധിഖ് ചോദിച്ചു. എന്നെ കൊണ്ട് ചെയ്യിച്ചതെന്ന് പ്രതി പറയുന്നു. ഇതിലും വലിയ തെളിവ് വേണോ എന്നും സിദ്ധിഖ് ചോദിച്ചു. കണ്ണൂര്‍ ജയിലില്‍ കഴിയവേ 6 മണിക്കൂര്‍ ആണ് ആകാശ് കാമുകിയുമായി സല്ലപിച്ചത്. ഇതിന് ആഭ്യന്തര വകുപ്പ് സൗകര്യം ചെയ്തു നല്‍കി. സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ പറയുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റും പ്രതിപക്ഷം സര്‍ക്കാരിനെതിരെ സഭയില്‍ ആയുധമാക്കി. 15.2.2023 ന് ആകാശ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ‘പാര്‍ട്ടിക്ക് വേണ്ടിയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയത്, പാര്‍ട്ടി നേതാക്കളാണ് ചെയ്യിപ്പിച്ചത്. തങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല. ചെയ്യിപ്പിച്ചവര്‍ക്ക് സഹകരണ സ്ഥാപനത്തില്‍ ജോലി. ചെയ്തവര്‍ക്ക് പട്ടിണി’ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഫേസ്ബുക്ക് കുറിപ്പാണ് ടി സിദ്ധിഖ് സഭയില്‍ ഉന്നയിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.