Follow the News Bengaluru channel on WhatsApp

വീട്ടിൽ നിന്നും ആറ് കോടി രൂപ കണ്ടെത്തിയ സംഭവം; ബിജെപി എംഎൽഎ ചെയർമാൻ സ്ഥാനം രാജി വെച്ചു

ബെംഗളൂരു: വീട്ടിൽ നിന്നും ആറ് കോടി കണ്ടെത്തിയതിന് പിന്നാലെ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ്(കെ.സി.ഡി.എൽ) ചെയർമാൻ സ്ഥാനം രാജിവെച്ച് ബിജെപി എം.എൽ.എ മദൽ വിരുപാക്ഷപ്പ. ചന്നാഗിരി എംഎൽഎയാണ് മദൽ വിരുപാക്ഷപ്പ.

ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ ആറ് കോടി രൂപയുടെ കള്ളപ്പണം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു. നേരത്തെ എംഎൽഎയ്ക്ക് വേണ്ടി

കോൺട്രാക്റ്ററിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇയാളുടെ മകൻ പ്രശാന്ത് കുമാർ ഐഎഎസ് അറസ്റ്റിലായിരുന്നു. ബിഡബ്ല്യൂഎസ്എസ്ബി ബോർഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എൽ) ഓഫീസിൽവെച്ചാണ് പിടികൂടിയത്. കർണാടകയിലെ പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന കമ്പനിയാണ് കെ.സി.ഡി.എൽ.

2008 ബാച്ച് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന. കെ.എസ്.ഡി.എൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. കേസിൽ എംഎൽഎയെ ഒന്നാം പ്രതിയാക്കി ലോകായുക്ത കേസെടുത്തിട്ടുണ്ട്. എംഎൽഎയുടെ മകനും ഐഎഎസ് ഓഫീസറുമായ പ്രശാന്ത് കുമാർ രണ്ടാം പ്രതിയാണ്.

ആറ് പ്രതികളാണ് കേസിലാകെയുള്ളത്. ഓഫീസ് അക്കൗണ്ടന്‍റ് സുരേന്ദ്ര മൂന്നാം പ്രതിയാണ്. ഇവർക്കൊപ്പം ഇടപാടിന് ഇടനില നിന്ന വിരൂപാക്ഷപ്പയുടെ ബന്ധു സിദ്ധേഷ്, കർണാടക അരോമാസ് കമ്പനിയെന്ന കർണാടക സോപ്സിന്‍റെ സഹസ്ഥാപനത്തിലെ ജീവനക്കാരായ ആൽബർട്ട് നിക്കോളാസ്, ഗംഗാധർ എന്നിവരാണ് മൂന്നും നാലും അഞ്ചും പ്രതികൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.