Follow News Bengaluru on Google news

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി പതിനൊന്നുകാരൻ

ബെംഗളൂരു: അമ്മ മരിച്ചുവെന്നറിയാതെ രണ്ടു ദിവസം മൃതദേഹത്തിനൊപ്പം ഉറങ്ങി പതിനൊന്ന് വയസ്സുകാരൻ. അമ്മ ഉറങ്ങുകയാണെന്ന് കരുതിയാണ് കുട്ടിയും ഒപ്പമുറങ്ങിയത്.

ബെംഗളൂരു ആർടി നഗർ സ്വദേശി അന്നമ്മയാണ് മരിച്ചത്. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അന്നമ്മയ്‌ക്കുണ്ടായിരുന്നു. ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അമ്മ മരിച്ചത് മനസിലാകാതെ രണ്ട് ദിവസമാണ് പതിനൊന്നുകാരനായ മകൻ ഒപ്പം കഴിഞ്ഞത്. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുന്ന കുട്ടി അവർക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു പതിവ്. എന്നാൽ രണ്ട് ദിവസമായിട്ടും അമ്മ എണീക്കാതിരുന്നപ്പോൾ വിവരം കൂട്ടുകാരുമായി പങ്കുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ ഒന്നും സംസാരിക്കുന്നില്ലെന്നും ഉറങ്ങുകയാണെന്നും കുട്ടി പറഞ്ഞു.

തുടർന്ന് കുട്ടികൾ അവരുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീട്ടിലെത്തിയതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഇതിന്റെ റിപ്പോർട്ട്‌ വന്നുകഴിഞ്ഞാൽ മാത്രമേ മറ്റു കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് ആർടി നഗർ പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.