Follow the News Bengaluru channel on WhatsApp

ഐഫോണുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ യുണിറ്റ് കർണാടകയിൽ ഉടൻ

ബെംഗളൂരു: ആപ്പിൾ ഐഫോണുകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിർമ്മാണ യൂണിറ്റ് കർണാടകയിൽ ഉടൻ ആരംഭിക്കും. കേന്ദ്ര ഐടി സഹ-മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിലൂടെ സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബൊമ്മൈ ട്വിറ്ററിൽ കുറിച്ചു. 300 ഏക്കർ വിസ്തൃതിയുള്ള പുതിയ ഫാക്ടറിയിൽ ആപ്പിൾ ഫോണുകൾ നിർമ്മിക്കുമെന്ന് ബസവരാജ് ബൊമ്മൈ അറിയിച്ചു. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റും ബൊമ്മൈ ടാഗ് ചെയ്തിട്ടുണ്ട്.

ബെംഗളൂരു വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്ന 300 ഏക്കർ നിർമ്മാണ പ്ലാന്റിൽ ഐഫോൺ ഭാഗങ്ങൾ ഫോക്‌സ്‌കോൺ നിർമിക്കും. നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും ഇരട്ട എഞ്ചിൻ സർക്കാരാണ് കർണാടകയ്ക്ക് നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയും സൃഷ്ടിക്കാൻ വേണ്ടി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആപ്പിൾ ഐഫോൺ വിതരണക്കാരായ ഫോക്‌സ്‌കോൺ കർണാടകയിലെ ബെംഗളൂരുവിൽ ഒരു പുതിയ നിർമ്മാണ കേന്ദ്രത്തിനായി 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ആപ്പിൾ ഇൻക് ഇന്ത്യയിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നു എന്നായിരുന്നു റിപ്പോർട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.