ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളിൽ മൂന്നാം സ്ഥാനത്ത് കർണാടക

ബെംഗളൂരു: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കർണാടക മൂന്നാം സ്ഥാനത്തെന്ന് കണക്കുകൾ. കോടിക്കണക്കിന് രൂപയാണ് സൈബർ കുറ്റകൃത്യങ്ങളിൽ ജനങ്ങൾക്ക് നഷ്ടപ്പെടുന്നതെന്ന് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
2022-ൽ 363 കോടിയിലധികം രൂപ സൈബർ കുറ്റകൃത്യങ്ങളിലൂടെ മോഷ്ടാക്കൾ തട്ടിയെടുത്തതായി സംസ്ഥാന പോലീസ് വകുപ്പ് അറിയിച്ചു. ഇതിന് ഇരയായ ആളുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിൽ നിന്നുള്ളവരാണ്. ബെംഗളൂരുവിന് പുറമെ മാണ്ഡ്യ, രാമനഗര, മൈസൂരു എന്നിവിടങ്ങളിലാണ് സൈബർ കുറ്റകൃത്യങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൈബർ തട്ടിപ്പുകാരിൽ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരാണ്. പ്രതികൾ വ്യാജ ഐപി അഡ്രസുകൾ ഉപയോഗിക്കുന്നതിനാൽ ഇവരെ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡിജിപി പ്രവീൺ സൂദ് പറഞ്ഞു.
രാജസ്ഥാൻ, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് തട്ടിപ്പുകാരിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത്. പണം സ്വീകരിക്കാൻ അവർ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നു. അക്കൗണ്ടിലേക്ക് പണം ലഭിച്ചുകഴിഞ്ഞാൽ അത് മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുന്നതാണ് ഇവരുടെ രീതി.
തട്ടിപ്പുകാർ ഉപയോഗിച്ച മൊബൈൽ നമ്പർ, ഐപി വിലാസം, നെറ്റ്‌വർക്കിംഗ്, ലൊക്കേഷൻ ട്രെയ്സ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് പൊതുവെ അന്വേഷണം നടക്കാറുള്ളതെന്ന് പ്രവീൺ സൂദ് കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
