Follow News Bengaluru on Google news

കെഎൻഎസ്എസ് കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല

 

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ കരയോഗങ്ങളില്‍ ആറ്റുകാല്‍ പൊങ്കാല സമര്‍പ്പിക്കുന്നു. പൊങ്കാല ദിനമായ മാര്‍ച്ച് 7ന് രാവിലെ ഗണപതി ഹോമത്തോട് കൂടി ആരംഭിക്കുന്ന ചടങ്ങുകളില്‍ പൊങ്കാല സമര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ രാവിലെ 6ന് മഹാഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും. വിശേഷല്‍ അര്‍ച്ചനകള്‍, നിറപറ സമര്‍പ്പണം എന്നിവയ്ക്ക് ശേഷം 10.22ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരുന്നതാണ്. ചടങ്ങുകള്‍ക്ക് ബ്രഹ്‌മശ്രീ ശിവരാമന്‍ നമ്പൂതിരി മുഖ്യ കര്‍മികത്വം വഹിക്കും. സമന്വയ ദാസറഹള്ളി ഭാഗിന്റെ ഭജന, മഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍ : 9980182426.

കെഎന്‍എസ്എസ് ബനശങ്കരി കരയോഗത്തിന്റെ നേതൃത്വത്തില്‍ വിദ്യാപീഠം റോഡില്‍ ഓം ശക്തി ക്ഷേത്രത്തിനു സമീപം ഉള്ള ശ്രീ രാമ സേവാ മണ്ഡലി ട്രസ്റ്റില്‍ ആറ്റുകാല്‍ അമ്മയുടെ പ്രധാന വഴിപാട് ആയ പൊങ്കാല രാവിലെ 10.22ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരുന്ന ചടങ്ങുകളോടെ ആരംഭിക്കും. ചടങ്ങുകള്‍ക്ക് രാജശേഖരന്‍ പിള്ള മുഖ്യ കര്‍മികത്വം വഹിക്കും. ഫോണ്‍ : 9448876633.

കെഎന്‍എസ്എസ് ദൂരവാണി നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ടി സി പാളയ സ്വാമി വിവേകാനന്ദ മന്ദിരത്തില്‍ സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവം രാവിലെ 9.30ന് ഗണപതി ഹോമത്തോടെ ആരംഭിക്കും. ചടങ്ങുകള്‍ക്ക് ബ്രഹ്‌മശ്രീ ശംഭു തിരുമേനി മുഖ്യ കര്‍മികത്വം വഹിക്കും. സര്‍വശ്രീ മോഹനന്‍ നാരായണന്റെയും കൃഷ്ണകുമാര്‍ കടമ്പൂരിന്റെയും ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. പൊങ്കാല ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 9845987387.

കെഎന്‍എസ്എസ് ഹോരമാവ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ബഞ്ചാര ലേ ഔട്ടിലുള്ള ഓം ശക്തി ക്ഷേത്രത്തില്‍ വച്ച് പൊങ്കാല സമര്‍പ്പണം സംഘടിപ്പിക്കുന്നു. രാവിലെ 8.30ന് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കര്‍മികത്വത്തില്‍ ആരംഭിക്കുന്ന പൂജകള്‍ക്കു ശേഷം 10.22ന് പൊങ്കാല അടുപ്പില്‍ അഗ്‌നി പകരുന്നതാണ്. പൊങ്കാല സമര്‍പ്പണത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 9845344781.

കെഎന്‍എസ്എസ് ജാലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തില്‍ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല സംഘടിപ്പിക്കുന്നു. രാവിലെ 6 ന് ആരംഭിക്കുന്ന മഹാഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും. പൂജകള്‍ക്ക് ബ്രഹ്‌മശ്രീ ഈശ്വരന്‍ നമ്പൂതിരി മുഖ്യ കര്‍മികത്വം വഹിക്കും. പൊങ്കാല സമര്‍പ്പണത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 9916289790.

കെഎന്‍എസ്എസ് കൊത്തനൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ബൈരതി അയ്യപ്പന്‍ ക്ഷേത്രത്തിന് സമീപം ഉള്ള ചാമുണ്ടെശ്വരി ക്ഷേത്രത്തില്‍ രാവിലെ 10.22ന് പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകരും. പൂജകള്‍ക്ക് ബ്രഹ്‌മശ്രീ മാങ്കുന്നം ശങ്കരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും. മഹിളാ വിഭാഗം സഖി യുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമവും, സമര്‍പ്പണത്തിന് ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 7899763355.

കെഎന്‍എസ്എസ് മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തില്‍ ഗോശാല റോഡ് കരുമാരിയമ്മന്‍ ക്ഷേത്രത്തില്‍ വച്ച് രാവിലെ 9.30ന് പൂജകള്‍ ആരംഭിക്കും. തിരുവനന്തപുരം തേവര്‍മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആണ് പൂജകള്‍ നടത്തുന്നത്. പൊങ്കാല സമര്‍പ്പണ ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 9845371682.

കെഎന്‍എസ്എസ് തിപ്പസാന്ദ്ര സി വി രാമന്‍ നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ മല്ലേശ്പാളയ ജലകണ്ടെശ്വര ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം സംഘടിപ്പിക്കുന്നു. മണിയറ പെരിങ്ങോട്ട് ഇല്ലം പത്മനാഭന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ 9.30ന് ചടങ്ങുകള്‍ ആരംഭിക്കും. പൊങ്കാല സമര്‍പ്പണ ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 9342138151.

കെഎന്‍എസ്എസ് കെജി എഫ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കോലാര്‍ ബാലനഗര്‍ അയ്യപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ആറ്റുകാല്‍ പൊങ്കാല സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ചടങ്ങുകള്‍ ആരംഭിക്കും. പൊങ്കാല സമര്‍പ്പണ ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 9095443635.

കെഎന്‍എസ്എസ് മൈസൂരു കരയോഗം മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്റ്റെര്‍ലിംഗ് തിയേറ്ററിന് സമീപം ഉള്ള ചാമുണ്ഡിവനം ക്ഷേത്രത്തില്‍ വച്ചു ആറ്റുകാല്‍ പൊങ്കാല സമര്‍പ്പിക്കുന്നു. രാവിലെ 10ന് ക്ഷേത്രം മേല്‍ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂജകള്‍ ആരംഭിക്കും. പൊങ്കാല സമര്‍പ്പണ ശേഷം പ്രസാദ വിതരണം ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 8884500800.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.