മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു; സിദ്ധരാമയ്യ അടക്കമുള്ള കെപിസിസി നേതാക്കൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വീട് ഉപരോധിച്ചതിന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ. കെ.പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരാണ് അറസ്റ്റിലായത്.
കൈക്കൂലി കേസിൽ ആരോപണവിധേയനായ ബി.ജെ.പി എം.എൽ.എ വിരുപക്ഷപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിരുപക്ഷപ്പയുടെ മകൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ബെംഗളൂരു വാട്ടർ സപ്ലൈ ആന്റ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്‌സ് ആന്റ് ഡിറ്റർജന്റ് കമ്പനിയുടെ ഓഫീസിൽ വെച്ചാണ് പിടികൂടിയത്. ചന്നഗിരി മണ്ഡലത്തിലെ എംഎൽഎ ആയ വിരുപക്ഷപ്പ ഇതേ കമ്പനിയുടെ ചെയർമാനായിരുന്നു. എന്നാൽ പ്രശാന്ത് കുമാർ അറസ്റ്റിലായതിന് പിന്നാലെ വിരുപക്ഷപ്പ രാജി വെച്ചു.
പ്രശാന്ത് കുമാറിന്റെ വീട്ടിൽ ലോകായുക്ത നടത്തിയ പരിശോധനയിൽ ആറ് കോടി രൂപ പിടികൂടിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്.
The detention of @siddaramaiah ji, @rssurjewala ji & other @INCKarnataka leaders is an act of shameless desperation by the Karnataka govt.
The 6.5 cr people of Karnataka are determined to boot out this corrupt "40% Commission Sarkar". ECI must announce the elections immediately. pic.twitter.com/lTXKjutlK8— K C Venugopal (@kcvenugopalmp) March 4, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.