സ്വിഗ്ഗിയുടെ ക്ലൗഡ് കിച്ചൻ ബിസിനസിനെ മലയാളി സംരംഭകന്റെ കിച്ചൻസ്അറ്റ് ഏറ്റെടുത്തു

ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗിയുടെ ക്ലൗഡ് കിച്ചൻ ബിസിനസായ ആക്‌സസ് ഇനി മലയാളി സംരംഭകന്റെ കൈകളിൽ സുരക്ഷിതം. തലശ്ശേരി സ്വദേശി ജുനൈസ് കിഴക്കയിലിന്റെ നേതൃത്വത്തിൽ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ക്ലൗഡ് കിച്ചൻ കമ്പനിയായ കിച്ചൻസ്അറ്റ് (kitchens@) ആണ് സ്വിഗ്ഗി ആക്‌സസിനെ സ്വന്തമാക്കിയത്. ഇടപാടിനു പകരമായി സ്വിഗ്ഗിക്ക് കിച്ചൻസ്അറ്റിൽ ഓഹരി പങ്കാളിത്തം ലഭിക്കും. എത്ര മൂല്യത്തിലാണ് ഇടപാട് എന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല.
റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ബ്രാൻഡുകൾക്ക് വലിയ മുതൽ മുടക്കില്ലാതെ ഓൺലൈൻ ഡെലിവറിക്കുവേണ്ടി മാത്രമായി പൊതു അടുക്കള ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ബിസിനസാണ് ക്ലൗഡ് കിച്ചൻ. പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ.) മുന്നോടിയായി പ്രധാന ബിസിനസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ക്ലൗഡ് കിച്ചൻ വിഭാഗം സ്വിഗ്ഗി വിറ്റഴിക്കുന്നത്. 2017-ലായിരുന്നു സ്വിഗ്ഗി ഈ ബിസിനസിന് തുടക്കം കുറിച്ചത്.
സ്വിഗ്ഗിയുടെ ‘ആക്‌സസ് കിച്ച’നെ സ്വന്തമാക്കിയതോടെ തങ്ങൾക്ക് നാലു നഗരങ്ങളിലായി 52 ഇടങ്ങളിൽ സാന്നിധ്യമുണ്ടാകുമെന്നും എഴുന്നൂറോളം അത്യാധുനിക അടുക്കളകളാകുമെന്നും കിച്ചൻസ്അറ്റിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ജുനൈസ് കിഴക്കയിൽ പറഞ്ഞു.
ബെംഗളൂരുവിലെ പ്രശസ്തമായ എംപയർ റെസ്റ്റോറന്റ്‌സ് ശൃംഖലയിൽ രണ്ടര പതിറ്റാണ്ട് ജോലി ചെയ്ത ശേഷം 2018-ലാണ് ജുനൈസ് കിച്ചൻസ്അറ്റ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഇന്ന് ഏതാണ്ട് 1,000 കോടി രൂപയാണ് കമ്പനിയുടെ മൂല്യം. ലോയൽ ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്കു കീഴിലാണ് പ്രവർത്തനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.