സേഫ് സിറ്റി പദ്ധതിക്ക് തുടക്കമായി

ബെംഗളൂരു: സേഫ് സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കമായി. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പദ്ധതി ഉദ്ഘാടനം ചെയ്തു. 632 കോടി രൂപയാണ് പദ്ധതി ചെലവ്. സ്ത്രീ സുരക്ഷക്ക് വേണ്ടി നഗരത്തിന്റെ പ്രധാന സ്ഥലങ്ങളിൽ ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ, മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയടക്കം സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ഏര്‍പ്പെടുത്തും.
2024ൽ ഇന്ത്യയുടെ പോലീസ് സംവിധാനം ലോകത്തിലെ ഏറ്റവും വലിയ സംവിധാനമായി മാറുമെന്ന് അമിത് ഷാ ചടങ്ങിൽ പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയാനും അന്വേഷണം വേഗത്തിൽ നടത്താനും സാങ്കേതികവിദ്യ ഉപയോഗിക്കണം. നിരോധിത മയക്കുമരുന്നുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും, ഫോറൻസിക് സയൻസിന്റെ ദേശീയ ശൃംഖല രൂപപ്പെടുത്താനും, യുവാക്കൾക്കിടയിൽ ഡിജിറ്റൽ അവബോധം സൃഷ്ടിക്കാനും അദ്ദേഹം നിർദേശം നൽകി.
പദ്ധതിക്ക് കീഴിൽ 6,300 സിസിടിവി ക്യാമറകൾ ബെംഗളൂരു പോലീസ് സ്ഥാപിച്ചിട്ടുണ്ട്. 3,000 സ്ഥലങ്ങളിൽ ഹൈ-ഡെഫനിഷൻ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാനം 24 മണിക്കൂർ നേരവും ഉറപ്പാക്കുന്നതിന് പൗരന്മാരുടെ സേവനങ്ങൾ, സുരക്ഷ, ട്രാഫിക് സാഹചര്യം, മറ്റ് പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കാൻ പോലീസുകാരെ സഹായിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 സേഫ്റ്റി ഐലന്റുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.