Follow the News Bengaluru channel on WhatsApp

കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ ആരോഗ്യ പദ്ധതികൾ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര

ബെംഗളൂരു: കർണാടകയുമായുള്ള തർക്ക പ്രദേശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് ശേഷം, വീണ്ടും പുതിയ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സർക്കാർ.

കർണാടകയുടെ ഭാഗമായ 865 ഗ്രാമങ്ങൾക്കും തങ്ങളുടെ പ്രധാന ആരോഗ്യ പദ്ധതിയായ മഹാത്മാ ജ്യോതിബ ഫുലെ ജൻ ആരോഗ്യ യോജന (എംജെപിജെഎവൈ) ലഭ്യമാക്കാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.ഇതിന് മുമ്പ് 865 ഗ്രാമങ്ങളിലെ സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ, സാംസ്കാരിക, അർദ്ധ പൊതു സ്ഥാപനങ്ങൾക്കും സംഘടനകൾക്കും 10 കോടി രൂപ പ്രത്യേക ഗ്രാന്റ് നൽകാൻ നവംബർ 25 ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ എംപാനൽ ചെയ്ത 1,000 ആശുപത്രികളിൽ 996 തരത്തിലുള്ള രോഗങ്ങൾക്കും ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കുമായി നിർദ്ധനരായ രോഗികൾക്ക് പണരഹിത മെഡിക്കൽ ചികിത്സകൾ സുഗമമാക്കുന്നതാണ് എംജെപിജെഎഐ.

അതേസമയം അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിലായി 150 അധിക ആശുപത്രികൾ എംപാനൽ ചെയ്യാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കർണാടകയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് തഹ്‌സിലിൽ നിന്നുള്ള 40 ഗ്രാമങ്ങൾ ഉൾപ്പെടുത്തുന്നത് തന്റെ സർക്കാർ ഗൗരവമായി പരിഗണിക്കുന്നുവെന്ന് പറഞ്ഞതിനെത്തുടർന്നാണ് വിവാദത്തിന് തുടക്കമാകുന്നത്.

1966 മുതൽ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ അതിർത്തി പ്രദേശങ്ങളെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. നിലവിൽ വിഷയം സുപ്രീം കോടതി പരിഗണനയിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.