പ്രാണിയുടെ കുത്തേറ്റു വിദ്യാര്‍ഥിനി മരിച്ചു

വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട പെരിങ്ങര പതിമൂന്നാം വാര്‍ഡില്‍ കോച്ചാരിമുക്കം പാണാറ വീട്ടില്‍ അനീഷിന്റെയും ശാന്തി കൃഷ്ണന്റെയും മകള്‍ അംജിത അനീഷാണ്(13) മരിച്ചത്. മാര്‍ച്ച് ഒന്നിനാണ് വീടിന് സമീപമുള്ള മള്‍ബറി പറിക്കുന്നതിനിടെ അംജിതയുടെ കഴുത്തിന് പിന്നിലായി പ്രാണി കുത്തിയത്. ഈച്ച പോലുള്ള ഏതോ ജീവിയാണ് കടിച്ചതെന്നാണ് കുട്ടി പറഞ്ഞത്. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടിയുടെ ശരീരം മുഴുവന്‍ ചൊറിഞ്ഞു തടിച്ചു. തുടര്‍ന്ന് തിരുവല്ല താലൂക്കാശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസകോശത്തിലേക്ക് അണുബാധ പടര്‍ന്നതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. കടുത്ത വിഷമുള്ള പ്രാണിയാകാം കടിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തിരുവല്ല എം.ജി.എം. സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അംജിത.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.