തുടങ്ങിയ ഇടത്ത് കളി അവസാനിപ്പിച്ച്‌ സാനിയ മിര്‍സ; വിടവാങ്ങല്‍ മത്സരത്തില്‍ വികാരാധീനയായി താരം

ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യ ഡബ്ള്യു ടി എ സിംഗിള്‍സ് കിരീട വിജയത്തോടെ ടെന്നിസിലേക്കുള്ള തന്‍റെ വരവറിയിച്ച അതേയിടത്ത് തന്നെ കരിയര്‍ അവസാനിപ്പിച്ച്‌ സാനിയ മിര്‍സ. ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ അവസാന മത്സരം കളിച്ചാണ് സാനിയ ടെന്നിസിനോട് വിട പറയുന്നത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജുജു, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങിയവരും ഫെയര്‍വെല്‍ എക്സിബിഷന്‍ ഗെയിം കാണാനായി എത്തിയിരുന്നു.

ദീര്‍ഘകാലം മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പമായിരുന്നു സാനിയയുടെ മത്സരം. ആറ് തവണ ഗ്രാന്‍ഡ് സ്ലാം ജേതാവായ താരം (വനിതാ ഡബിള്‍സില്‍ മൂന്ന്, മിക്സഡ് ഡബിള്‍സില്‍ മൂന്ന്) രണ്ട് മിക്സഡ് ഡബിള്‍സ് പ്രദര്‍ശന മത്സരങ്ങള്‍ കളിക്കുകയും രണ്ടിലും വിജയിക്കുകയും ചെയ്തു.

രാജ്യത്തിനു വേണ്ടി ഇരുപതു വര്‍ഷത്തോളം കളിക്കാന്‍ കഴിഞ്ഞതാണു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നു വിടവാങ്ങ‌ല്‍ പ്രസംഗത്തില്‍ സാനിയ പറഞ്ഞു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്നതാണ് ഒരു കായികതാരത്തിന്‍റെ ഏറ്റവും വലിയ സന്തോഷം. അതു സാധിച്ചു. ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു. ഇതിലും നല്ലൊരു വിടവാങ്ങല്‍ ലഭിക്കാനില്ല, കണ്ണു നിറഞ്ഞു കൊണ്ട് സാനിയ പറഞ്ഞവസാനിപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.