ഡ്രോൺ തട്ടി ഗായകൻ ബെന്നി ദയാലിന്റെ തലയ്ക്കും വിരലുകൾക്കും പരിക്ക്

പ്രശസ്ത പിന്നണി ഗായകൻ ബെന്നി ദയാലിന് ഡ്രോൺ തട്ടി പരിക്ക്. ചെന്നൈ വിഐടിയിൽ ലൈവ് സംഗീത പരിപാടിക്കിടയിൽ ആണ് അപകടം സംഭവിച്ചത്.
ക്യാമറ ഘടിപ്പിച്ച ഡ്രോൺ ബെന്നി ദയാലിന്റെ തലയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. സ്റ്റേജിൽ പാട്ട് പാടുന്നതിനിടയിൽ ഡ്രോണിന്റെ ഫാൻ ലീഫ് കൊണ്ട് തലയ്‌ക്കും കൈവിരലുകൾക്കും പരിക്കേറ്റു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബെന്നി ദയാൽ തലയിൽ കൈ ചേർത്തുകൊണ്ട് താഴേക്ക് ഇരിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്.
പരിപാടി അവതരിപ്പിക്കുന്ന സമയത്ത് ഡ്രോൺ കലാകാരന്മാരുടെ അടുത്തേക്ക് ഡ്രോൺ പോകാതെ ശ്രദ്ധിക്കണമെന്നും, ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന സമയങ്ങളിൽ ഒരു വ്യക്തി ഇത് ശ്രദ്ധിക്കണമെന്നും,
പരിപാടിയ്‌ക്ക് മുമ്പ് പ്രൊഫഷണൽ ഡ്രോൺ ഓപ്പറേറ്റർമാരെ ഉൾപ്പെടുത്തി ഒരു വ്യവസ്ഥയുണ്ടാക്കി കരാറുകളിൽ ചേർക്കണമെന്നും അപകടത്തെ തുടർന്ന് ബെന്നി ദയാൽ സംഘാടകരോട് നിർദേശിച്ചു.
സംഭവത്തെ കുറിച്ച് ബെന്നി ദയാൽ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇന്ത്യൻ സിനിമ പിന്നണി ഗാന രംഗത്തെ പ്രശസ്ത ഗായകനാണ് ബെന്നി ദയാൽ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഗുജറാത്തി, മറാത്തി ഭാഷകളിൽ ഗാനമാലപിച്ച് പ്രതിഭ തെളിയിച്ച കലാകാരനാണ് അദ്ദേഹം.
Singer Benny Dayal Gets Hit By A Drone During Live Concert In Chennai https://t.co/LhSQdfAlBp pic.twitter.com/L5eAVNLJX1
— NDTV (@ndtv) March 5, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.