ഇരട്ട എഞ്ചിൻ ഇപ്പോൾ ആവശ്യമില്ലെന്ന് കേജ്രിവാൾ

ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങളോട് ആം ആദ്മി പാർട്ടി (എഎപി)ക്ക് വോട്ട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. സംസ്ഥാനത്തെ ജനങ്ങൾക്ക് ഇപ്പോൾ ഇരട്ട എഞ്ചിൻ സർക്കാരിനെയല്ല ആവശ്യമല്ലെന്നും, അഴിമതി രഹിത സർക്കാർ ആണ് ആവശ്യമെന്നും കേജ്രിവാൾ പറഞ്ഞു.
അഴിമതിയില്ലാത്ത അഞ്ചുവർഷ ഭരണം കാഴ്ചവയ്ക്കാൻ എഎപിക്ക് ഒരവസരം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണത്തിലെത്തിയാൽ സൗജന്യ വൈദ്യുതി, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം, മികച്ച ആരോഗ്യസംരക്ഷണം എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയോട് പാർട്ടി സഹിഷ്ണുത കാണിക്കില്ല. എഎപിക്കാർ സത്യസന്ധരാണെന്നും കേജ്രിവാൾ അവകാശപ്പെട്ടു. 2018-ലെ അസംബ്ലി തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ അഴിമതി ഇരട്ടിയായി. നിലവിലുള്ള ഇരട്ട എഞ്ചിൻ ഭരണം ഒഴിവാക്കി പുതിയ എഞ്ചിനുള്ള സർക്കാരിനുവേണ്ടി വോട്ടു ചെയ്യണമെന്നും കേജ്രിവാൾ അഭ്യർഥിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.