മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ബോധവത്കരണ ക്യാമ്പയിനുമായി സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ ബോധവത്കരണ ക്യാമ്പയിനുമായി ട്രാഫിക് പോലീസ്. നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഒരു മാസം നീളുന്ന ബോധവത്കരണ ക്യാമ്പയിനുമായി ട്രാഫിക് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ജോൺ ഹോപ്കിൻസ് ഇന്റർനാഷനൽ ഇൻജുറി റിസർച് യൂണിറ്റിന്റെയും നിംഹാൻസിന്റെയും സഹകരണത്തോടെയുള്ള ക്യാമ്പയിൻ സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് പ്രതാപ് റെഡ്ഡി പദ്ധതി ഉദ്ഘാടനം ചെയ്തു.
മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടങ്ങളിൽ തകർന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങളുമായുള്ള പ്രചാരണ വാഹനം നഗരം മുഴുവൻ പര്യടനം നടത്തും. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുമെന്നും വാഹനമോടിക്കുമ്പോൾ മദ്യപിക്കില്ലെന്നും ആളുകളെ കൊണ്ട് പ്രതിജ്ഞ എടുപ്പിക്കും.
കഴിഞ്ഞ വർഷം നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച 26,000 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് പുതുവത്സരാഘോഷങ്ങളിൽ ഉൾപ്പെടെ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും അപകടങ്ങളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ബോധവൽകരണം ശക്തമാക്കാൻ തീരുമാനിച്ചത്. അതേസമയം നഗരത്തിൽ രാത്രിസമയങ്ങളിലെ വാഹന പരിശോധനയും കർശനമാക്കും. ജനുവരിയിൽ നഗരത്തിലെ റോഡുകളിൽ ഉണ്ടായ അപകടങ്ങൾക്കേറെയും കാരണം മദ്യപിച്ചുള്ള വാഹനമോടിക്കലാണെന്ന് സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
