Follow the News Bengaluru channel on WhatsApp

ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ മലയാളി യുവതിയുടെ മരണം; ആശുപത്രിക്കെതിരെ പരാതി

ബെംഗളൂരു: മംഗളൂരു ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ മലയാളി യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത്.

യുവതിയുടെ മരണത്തിന് ഇടയാക്കിയത് ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണെന്നാണ് പരാതി. കാസർകോട് ചെറുവത്തൂർ പുതിയകണ്ടം സ്വദേശിനി ഇ. അംബികയാണ്(40) മരണപ്പെട്ടത്. ആശുപത്രിക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ഗർഭപാത്രം നീക്കം ചെയ്യാനായി അംബികയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താക്കോൽ ദ്വാര ശസ്ത്രക്രിയയാണ് ചെയ്തത്. പിന്നീട് ശ്വാസ തടസം ഉണ്ടാകുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തു. സ്‌കാനിങ്ങിനു വിധേയമാക്കിയതോടെ വീണ്ടും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡയാലിസിസ് വേണമെന്നും അറിയിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ ഒന്നരയോടെ യുവതി മരണപ്പെട്ടു.

താക്കോൽ ദ്വാര ശസ്ത്രക്രിയക്കിടെ ചെറു കുടലിനേറ്റ മുറിവിലൂടെ അണുബാധ ഉണ്ടാകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ മംഗളൂരു പാണ്ടേശ്വര പോലീസിൽ പരാതി നൽകി. അംബിക ചെറുവത്തൂരിലെ ജൂവലറിയിൽ സെയിൽസ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു. മയിച്ചയിലെ കെ.രവീന്ദ്രനാണ് ഭർത്താവ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.