വായുസേന അഗ്‌നിവീര്‍; അപേക്ഷ 17 മുതല്‍

വായുസേനയില്‍ അഗ്‌നിവീര്‍ സെലക്ഷന്‍ ടെസ്റ്റ് മെയ്‌ 20ന് തുടങ്ങും. അവിവാഹിതര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാപനം https://agnipathvayu.cdac.inല്‍. മാര്‍ച്ച്‌ 17 രാവിലെ 10 മുതല്‍ 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ഫീസ് 250 രൂപ. യോഗ്യത: മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ച്‌ 50 ശതമാനം മാര്‍ക്കില്‍ പ്ലസ് ടു/തത്തുല്യം. ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കില്‍ കുറയരുത്.

മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/  കമ്പ്യൂട്ടർ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഐ.ടി ബ്രാഞ്ചില്‍ 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ നേടിയവരെയും പരിഗണിക്കും. എസ്.എസ്.എല്‍.സി/പ്ലസ് ടുതലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് വേണം. ശാസ്‌ത്രേതര വിഷയങ്ങളില്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.

നാലു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാംവര്‍ഷം 33,000 രൂപ, മൂന്നാം വര്‍ഷം 36,500 രൂപ, നാലാം വര്‍ഷം 40,000 രൂപ. നിശ്ചിത തുക കോര്‍പസ് ഫണ്ടിലേക്ക് പിടിക്കും. സേവന കാലാവധി അവസാനിക്കുമ്പോൾ 10.04 ലക്ഷം രൂപ സേവനനിധിയായി ലഭിക്കും. സേവന കാലയളവില്‍ 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.