Follow the News Bengaluru channel on WhatsApp

വ്യവസായിയുടെ കൊലപാതകം; സ്വവർഗാനുരാഗിയായ പങ്കാളി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വവർഗാനുരാഗിയായ പങ്കാളി പിടിയിൽ. വ്യവസായി കൊല്ലപ്പെട്ടത് സ്വവർഗാനുരാഗ ബന്ധത്തിലെ തർക്കത്തെ തുടർന്നാണെന്ന് സിറ്റി പോലീസ് വ്യക്തമാക്കി.

പരസ്യം പ്രിന്റ് ചെയ്യുന്ന ഏജൻസി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ (44) ഫെബ്രുവരി 28നു പുലർച്ചെ നയന്ദഹള്ളിയിൽ പുതുതായി നിർമിച്ച വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ പങ്കാളിയായ ഇല്യാസ് ഖാൻ (26) ആണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന്

പ്രതിയായ ഇല്യാസ് ഖാൻ തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾ ഇപ്പോൾ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ലിയാക്കത്തും ഇല്യാസും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ജെജെ നഗറിലെ നിർമാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകൾ ആരംഭിച്ചതോടെ ലിയാക്കത്തുമായി തർക്കമുണ്ടായി.

ഇതിന്റെ തുടർച്ചയായി 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസ്, വാക്കേറ്റത്തിനൊടുവിൽ ലിയാക്കത്തിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം സ്വന്തം വീട്ടിലെത്തി അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പോലീസ് വിശദീകരിച്ചു.

കൊല്ലപ്പെട്ട ലിയാക്കത്തും ഇല്യാസും ജിമ്മിൽവച്ചാണ് കണ്ടുമുട്ടിയത്. ഇരുവരും മൂന്നു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു.

കൊലപാതകം നടന്ന ശേഷം ലിയാക്കത്തിന്റെ 17 വയസ്സുള്ള മകൻ നൽകിയ പരാതിയിൽ മൂന്നു പേരെ സംശയമുള്ളതായി വ്യക്തമാക്കിയിരുന്നു. ഇതിലൊരാൾ ഇല്യാസാണ്. നിലവിൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജായ ശേഷം ഇയാളെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.