Follow the News Bengaluru channel on WhatsApp

ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബില്‍ നോക്കി പ്രസവിച്ചു: കുഞ്ഞിനെ കൊലപ്പെടുത്തി

ലൈംഗികാതിക്രമത്തിന് ഇരയായ 15 കാരി യുട്യൂബില്‍ നോക്കി പ്രസവിച്ചു. പ്രസവ ശേഷം പെണ്‍കുട്ടി തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പെണ്‍കുട്ടി വീട്ടില്‍ വെച്ച്‌ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കുട്ടി അമ്മയില്‍ നിന്ന് ഗര്‍ഭം മറച്ചുവച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ നിന്ന് പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യൂട്യൂബ് വീഡിയോകള്‍ നോക്കിയാണ് 15 കാരി പ്രസവിച്ചത്. ഉടന്‍ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി, മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചു. ആരോഗ്യം വഷളായതോടെ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അതേസമയം പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.