Follow the News Bengaluru channel on WhatsApp

ഒരു മണിക്കൂറിലേറെ സെക്‌സ് ടോക്ക്, വശീകരിച്ച്‌ വീട്ടിലെത്തിച്ചു, ഗ്രീഷ്മ ചതിച്ചെന്ന് കരഞ്ഞ് പറഞ്ഞ് ഷാരോണ്‍: കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. കഷായത്തില്‍ വിഷം കലര്‍ത്തി ചതിച്ചെന്നും താന്‍ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവില്‍വച്ച്‌ ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു. ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. 2021 ഒക്ടോബര്‍ മുതലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലാകുന്നത്. എന്നാല്‍ 2022 മാര്‍ച്ച്‌ നാലിന് പട്ടാളക്കാരനുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടത്തി. ഇതിനെ തുടര്‍ന്ന് ഇരുവരും പിണങ്ങി.
Hu
മേയ് മാസം മുതല്‍ ഷാരോണുമായി ഗ്രീഷ്മ വീണ്ടും അടുത്തു. ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലര്‍ത്തിയ കഷായം നല്‍കിയ 2022 ഒക്ടോബര്‍ 14ന് രാവിലെ 7.35 മുതല്‍ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാന്‍ ഗ്രീഷ്മ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂര്‍ 7 മിനിറ്റ് ലൈംഗികകാര്യങ്ങള്‍ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധകത്തിലേര്‍പ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടില്‍ പോയതെന്നാണ് ഷാരോണ്‍ ബന്ധുവിനോട് പറഞ്ഞത്.

ഗ്രീഷ്മയുടെ വീട്ടില്‍ വെച്ച്‌ ഷാരോണ്‍ ഗ്രീഷ്മയെ താലി കെട്ടിയിരുന്നു. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും ഷാരോണ്‍, ഗ്രീഷ്മയെ താലി കെട്ടി. ശേഷം തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഗ്രീഷ്മയുടെ വീട്ടില്‍ വെച്ച്‌ ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. നവംബറില്‍ ഷാരോണിനൊപ്പം ഇറങ്ങി വരാമെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഈ ദിവസം അടുത്ത് വന്നതിനാല്‍ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മ. പാരസെറ്റാമോള്‍ ഗുളിക ഗ്രീഷ്മ വീട്ടില്‍ വെച്ച്‌ വെള്ളത്തില്‍ ലയിപ്പിച്ച്‌ ബാഗില്‍ വെച്ച ശേഷം ഷാരോണിന്റെ കോളെജില്‍ എത്തി. ഇതിനിടെ തിരുവിതാം കോട് നിന്ന് രണ്ട് ജ്യൂസുകളും വാങ്ങിയിരുന്നു.

ഷാരോണിന്റെ കോളജിലെ റിസപ്ഷന്‍ ഏരിയയിലെ ശുചിമുറിയില്‍ വെച്ച്‌ ഗ്രീഷ്മ ഗുളികള്‍ ചേര്‍ത്ത ലായനി ജൂസ് കുപ്പിയില്‍ നിറക്കുകയായിരുന്നു. ഈ ജ്യൂസ് ഷാരോണിന് നല്‍കി. എന്നാല്‍ കയ്പ്പാണ് എന്ന് പറഞ്ഞ് ഷാരോണ്‍ ജ്യൂസ് കുടിച്ചില്ല. പിന്നീട് ഗുളിക കലര്‍ത്താത്ത ജൂസ് ഇരുവരും കുടിച്ചശേഷം മടങ്ങി. നവംബറിലാണ് ഷാരോണിനൊപ്പം ഇറങ്ങി ചെല്ലാമെന്ന് പറഞ്ഞിരുന്നത്. വീട്ടിലേക്ക് വശീകരിച്ചു വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായി ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചു.

14-ാം തീയതി വീട്ടില്‍ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു’. ‘കഷായം കുടിക്കാമെന്ന് മുമ്പ് ചാലഞ്ച് ചെയ്തതല്ലേ ദാ ഇരിക്കുന്നു കുടിക്ക്’ എന്നു പറഞ്ഞ് കഷായം കൊടുത്തു. അതിനുശേഷം കയ്പ്പ് മാറാന്‍ ജൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോണ്‍ മുറിയില്‍ ഛര്‍ദ്ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദ്ദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോണ്‍ പറഞ്ഞു. ഷാരോണിന്റെ കിഡ്‌നി, കരള്‍, ശ്വാസകോശം എന്നിവ നശിച്ചു ചികില്‍സയിലിരിക്കേ മരിച്ചു.

കീടനാശിനി ഇരുന്ന കുപ്പിയുടെ ലേബല്‍ ഇളക്കിയശേഷം ഗ്രീഷ്മ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. അമ്മാവനാണ് തെളിവുകള്‍ നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചത്’. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായരും ജയിലിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.