മകനും മരുമകളും നന്നായി പരിചരിക്കുന്നില്ല’; ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവര്‍ണരുടെ പേരില്‍ എഴുതിവെച്ച് 80കാരന്‍

ലക്‌നൗ: മകനും മരുമകളും തന്നെ വേണ്ട വിധം പരിചരിക്കുന്നില്ല എന്നാരോപിച്ച് എണ്‍പതുകാരന്‍ തന്റെ 1.5 കോടിയുടെ സ്വത്തുക്കള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ പേരില്‍ എഴുതി നല്‍കി. മുസാഫര്‍നഗര്‍ സ്വദേശി നാഥു നാഥാണ് തന്റെ സ്വത്ത് ഗവര്‍ണര്‍ക്ക് എഴുതിവെച്ചത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്നിന്റെ പേരിലാണ് ഇദ്ദേഹം സ്വത്തുക്കള്‍ എഴുതിവെച്ചത്. ഇദ്ദേഹം നിലവില്‍ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. ഒരു മകനും രണ്ട് പെണ്‍മക്കളും ഇദ്ദേഹത്തിനുണ്ട്.
തന്റെ മക്കളും തന്റെ സ്വത്തിന് അവകാശികളാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ട് മരണശേഷം തന്റെ പേരിലുള്ള ഭൂമിയില്‍ സര്‍ക്കാര്‍ സ്‌കൂളോ ആശുപത്രിയോ നിര്‍മിക്കണമെന്നും അഭ്യര്‍ഥിച്ചാണ് യുപി ഗവര്‍ണര്‍ക്ക് സ്വത്ത് കൈമാറാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രായത്തില്‍, എനിക്ക് എന്റെ മകനോടും മരുമകളോടും ഒപ്പം
ജീവിക്കണമെന്നായിരുന്നു. പക്ഷേ അവര്‍ എന്നോട് നന്നായി പെരുമാറിയില്ല. അതുകൊണ്ടാണ് സ്വത്ത് ഗവര്‍ണര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അത് ശരിയായി ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇയാള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സ്വത്ത് വിട്ടുനല്‍കാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്നും വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിംഗ് അറിയിച്ചു. തന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോലും കുടുംബത്തെ അനുവദിക്കാന്‍ പാടില്ലെന്ന നിബന്ധനയും ഇദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന രജിസ്റ്റര്‍ ചെയ്തെന്ന് ബുധാന തഹസില്‍ സബ് രജിസ്ട്രാര്‍ പങ്കജ് ജെയിന്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.