Follow the News Bengaluru channel on WhatsApp

ഹവാല പണമിടപാട്; മലയാളി അടക്കം അഞ്ച് പേർ എൻഐഎ പിടിയിൽ

പോപ്പുലർ ഫ്രണ്ടിനായി ഹവാല ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി കെ. എം. അബിദ് അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവർ കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശികളാണ്.

ഫുൽവാരി ഷരീഫിലെയും മോത്തിഹാരിയിലെയും പിഎഫ്‌ഐ പ്രവർത്തകർ ബീഹാറിൽ രഹസ്യമായി പിഎഫ്‌ഐ പ്രവർത്തനങ്ങൾ തുടരുകയും ബീഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ ഒരു പ്രത്യേക സമുദായത്തിലെ യുവാക്കളെ ഇല്ലാതാക്കാൻ അടുത്തിടെ തോക്കുകളും മറ്റും ശേഖരിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി അഞ്ചിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പിഎഫ്‌ഐ നേതാക്കൾക്കും ഏജന്റുമാർക്കും വിതരണം ചെയ്യുന്നതിനായി ഇന്ത്യക്ക് പുറത്ത് നിന്ന് സംഭരിച്ച അനധികൃത ഫണ്ട് ഉപയോഗിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനുമുള്ള ക്രിമിനൽ ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി ഏജൻസി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേർ കൂടി അറസ്റ്റിലായത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ഫുൽവാരി ഷെരീഫ് പ്രദേശത്ത് പരിശീലനത്തിനും ഭീകരപ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കുമായി ഒത്തുകൂടിയ ഏഴ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.

ഞായറാഴ്ച മുതൽ കാസർകോട്, കർണാടകയിലെ ദക്ഷിണ കന്നഡ എന്നിവിടങ്ങളിൽ എൻഐഎ സംഘങ്ങൾ വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. എട്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങളും കോടിക്കണക്കിന് രൂപയുടെ ഇടപാടുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകളും പിടിച്ചെടുത്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.