പിതാവിന് എന്തെങ്കിലും പറ്റിയാല്‍ ഒരുത്തനേയും വെറുതേ വിടില്ല: മുന്നറിയിപ്പുമായി ലാലു പ്രസാദ് യാദവിന്റെ മകള്‍

രോഗിയായ പിതാവിനെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടുകയാണെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ. കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ലാലുവിന് കിഡ്‌നി നല്‍കിയത് രോഹിണിയാണ്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇന്ന് ലാലുവിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മകളുടെ പ്രതികരണം.
ഇപ്പോള്‍ പിതാവിനെ ശല്യം ചെയ്യുന്ന രീതി ശരിയല്ല. ഇതെല്ലാം ഓര്‍മിക്കപ്പെടും. സമയം വളരെ ശക്തിയുള്ളതാണ്. ഡല്‍ഹിയെ പിടിച്ചുകുലുക്കാന്‍ ഇപ്പോഴും അദ്ദേഹത്തിന് ശേഷിയുണ്ട്. സഹിഷ്ണുതയുടെ പരിധിയാണ് ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരുത്തനെയും വെറുതെവിടില്ല-രോഹിണി ട്വീറ്റ് ചെയ്തു.
पापा को लगातार परेशान किया जा रहा है। अगर उन्हें कुछ हुआ तो मैं किसी को नहीं छोड़ूंगी।
पापा को तंग कर रहे हैं यह ठीक बात नहीं है। यह सब याद रखा जाएगा। समय बलवान होता है, उसमें बड़ी ताकत होती है। यह याद रखना होगा।
— Rohini Acharya (@RohiniAcharya2) March 7, 2023
ലാലു പ്രസാദിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സിംഗപ്പൂരിലുള്ള അദ്ദേഹത്തിന്റെ മകള്‍ രോഹിണി വൃക്ക നല്‍കുകയായിരുന്നു. വൃക്ക സംബന്ധമായ രോഗത്തിന് പുറമെ മറ്റ് രോഗങ്ങളും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയെ അലട്ടിയിരുന്നു. സിംഗപ്പൂരിലെ ആശുപത്രിയിലാണ് ലാലു പ്രസാദിന്റെ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ ഡിസംബറിലാണ് രോഹിണി തന്റെ വൃക്ക പിതാവിന് നല്‍കിയത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ഡല്‍ഹിയില്‍ മകളും എംപിയുമായ മിസ ഭാരതിയുടെ വസതിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.